കേരള ഗ്രാമീണ ബാങ്കിന്റെ എടിഎം നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കനറാ ബാങ്ക് എക്സിക്യുട്ടീവ് ഡയറക്ടര്‍ ഹര്‍ദീപ് സിംഗ് അലുവാലിയ ഉദ്ഘാടനം ചെയ്യുന്നു. കേരള ഗ്രാമീണ ബാങ്ക് ചെയര്‍പേഴ്‌സണ്‍ വിമല വിജയഭാസ്‌കര്‍ സമീപം. 
Banking, Finance & Insurance

നെടുമ്പാശേരി കൊച്ചി വിമാനത്താവളത്തില്‍ കേരള ഗ്രാമീണ ബാങ്കിന്റെ എടിഎം തുറന്നു

കണ്ണൂര്‍ വിമാനത്താവളത്തിന് പിന്നാലെയാണ് കൊച്ചിയിലും എടിഎം സേവനം ആരംഭിച്ചത്

Dhanam News Desk

കേരള ഗ്രാമീണ ബാങ്കിന്റെ എടിഎം നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. കനറാ ബാങ്ക് എക്സിക്യുട്ടീവ് ഡയറക്ടര്‍ ഹര്‍ദീപ് സിംഗ് അലുവാലിയ എടിഎമ്മിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. കേരള ഗ്രാമീണ ബാങ്ക് ചെയര്‍പേഴ്‌സണ്‍ വിമല വിജയഭാസ്‌കറും എയര്‍പോര്‍ട്ട് അതോറിറ്റിയുടെയും കേരള ഗ്രാമീണ ബാങ്കിന്റെയും ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

നെടുമ്പാശേരി വിമാനത്താവളത്തിലെത്തുന്ന യാത്രക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും പണം പിന്‍വലിക്കുന്നതിനുള്ള സൗകര്യം ഇതോടെ ലഭ്യമാകും.

ബാങ്കിംഗ് സേവനങ്ങള്‍ കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെയും ആധുനിക ബാങ്കിംഗ് സൗകര്യങ്ങള്‍ വിപുലീകരിക്കുന്നതിന്റെയും ഭാഗമായാണ് വിമാനത്താവളത്തില്‍ എടിഎം സ്ഥാപിച്ചത്.

കഴിഞ്ഞയാഴ്ച കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലും കേരള ഗ്രാമീണ ബാങ്കിന്റെ എടിഎം പ്രവര്‍ത്തനം തുടങ്ങിയിരുന്നു.

കേരളത്തിലുടനീളം 635 ശാഖകളുള്ള കേരള ഗ്രാമീണ ബാങ്കിന്റെ മൊത്തം ബിസിനസ് 71,000 കോടി രൂപ കവിഞ്ഞു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഏകദേശം 20% ബിസിനസ് വളര്‍ച്ചയാണ് ബാങ്ക് രേഖപ്പെടുത്തിയത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT