കേന്ദ്രസര്‍ക്കാരിനും ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷനും നിര്‍ണായക ഓഹരി പങ്കാളിത്തമുള്ള ഐഡിബിഐ ബാങ്കിനെ സ്വന്തമാക്കാനുള്ള മത്സരത്തില്‍ പങ്കുചേര്‍ന്ന് പ്രമുഖ സ്വകാര്യ ബാങ്കായ കൊട്ടക് മഹീന്ദ്ര ബാങ്കും. ഇന്ത്യന്‍ വംശജനും കനേഡിയന്‍ ശതകോടീശ്വരനുമായ പ്രേംവത്സ നയിക്കുന്ന ഫെയര്‍ഫാക്‌സ് ഇന്ത്യ ഹോള്‍ഡിംഗ്‌സ്, ഓക്ട്രീ തുടങ്ങിയ നിക്ഷേപക സ്ഥാപനങ്ങളും മത്സരത്തില്‍ മുന്നിലുണ്ട്.
സെപ്റ്റംബര്‍ പാദത്തില്‍ 3,241 കോടി രൂപ ലാഭം നേടിയ ബാങ്കിനെ 2026ല്‍ സ്വകാര്യവല്‍ക്കരിക്കുമെന്ന് സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. 4.14 ലക്ഷം കോടി വിപണിമൂല്യമുള്ളതാണ് കൊട്ടക് മഹീന്ദ്ര ബാങ്ക്. അടുത്ത വര്‍ഷം മാര്‍ച്ച് 31നകം സ്വകാര്യവത്ക്കരണം പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
തുടക്കത്തില്‍ യുഎഇ ആസ്ഥാനമായ എമിറേറ്റ്‌സ് എന്‍ബിഡി (Emirates NBD), ഫയര്‍ഫാക്‌സ് എന്നിവരായിരുന്നു ഐഡിബിഐ ബാങ്കിനെ സ്വന്തമാക്കാന്‍ രംഗത്തുണ്ടായിരുന്നത്. എമിറേറ്റ്‌സ് ഇന്‍ബിഡി അടുത്തിടെ ആര്‍ബിഎല്‍ ബാങ്കിന്റെ ഭൂരിപക്ഷ ഓഹരികള്‍ സ്വന്തമാക്കിയിരുന്നു. ഇതോടെ ഐഡിബിഐ ബാങ്കിനായുള്ള മത്സരത്തില്‍ എമിറേറ്റ്‌സ് എന്‍ബിഡി ഉണ്ടാകില്ലെന്ന് ഉറപ്പായിട്ടുണ്ട്.
ഐഡിബിഐ ബാങ്കില്‍ 45.48 ശതമാനം ഓഹരി പങ്കാളിത്തമാണ് കേന്ദ്ര സര്‍ക്കാരിനുള്ളത്. 49.24 ശതമാനം എല്‍.ഐ.സിയുടെ കൈവശമാണ്. ബാങ്കിലെ 61 ശതമാനം ഓഹരി വില്പനയ്ക്ക് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് പബ്ലിക് അസറ്റ് മാനേജ്‌മെന്റിനെ കേന്ദ്രം ചുമതലപ്പെടുത്തിയിരുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine