ksfe logo canva
Banking, Finance & Insurance

സ്ഥിര നിക്ഷേപ പലിശ നിരക്കുകള്‍ ഉയര്‍ത്തി കെ.എസ്.എഫ്.ഇ; ചിട്ടി നിക്ഷേപകര്‍ക്കും ഉയര്‍ന്ന പലിശ

മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള പദ്ധതിയില്‍ പ്രായപരിധി 56 വയസായി കുറച്ചു

Dhanam News Desk

ചിട്ടി തുക നിക്ഷേപങ്ങള്‍ക്ക് ഉള്‍പ്പടെ വിവിധ നിക്ഷേപ പദ്ധതികളിലെ പലിശ നിരക്കുകള്‍ കെ.എസ്.എഫ്.ഇ പുതുക്കി. ജനറല്‍ ഫിക്‌സഡ് ഡിപ്പോസിറ്റ്, ചിട്ടിപ്രൈസ് മണി ഡിപ്പോസിറ്റ്, ഷോര്‍ട്ട് ടേം ഡിപ്പോസിറ്റ് തുടങ്ങിയ നിക്ഷേപ പദ്ധതികള്‍ക്കാണ് പലിശ കൂട്ടിയത്. സാധാരണ സ്ഥിരനിക്ഷേപം, ചിട്ടിപ്പണം നിക്ഷേപം തുടങ്ങിയവക്ക് ഒരു വര്‍ഷത്തേക്ക് 8.50 ശതമാനവും ഒരു വര്‍ഷം മുതല്‍ രണ്ട് വര്‍ഷത്തേക്ക് 8 ശതമാനവും രണ്ട് മുതല്‍ മൂന്ന് വര്‍ഷത്തേക്ക് 7.75 ശതമാനമാനവുമാണ് പുതിയ നിരക്കുകള്‍.

നിക്ഷേപകരുടെ പ്രായപരിധിയില്‍ ഇളവ്

ചിട്ടിയുടെ മേല്‍ ബാധ്യതക്കുള്ള നിക്ഷേപങ്ങളുടെ (CSDT) പലിശ നിരക്ക് 8.75 ശതമാനത്തില്‍ നിന്ന് 9 ശതമാനമാക്കി. കൂടാതെ 181 മുതല്‍ 364 ദിവസത്തിനുള്ള ഹ്രസ്വകാല നിക്ഷേപം 5.50 ശതമാനത്തില്‍ നിന്നും 6.50 ശതമാനമായും ഉയര്‍ത്തിയിട്ടുണ്ട്. വന്ദനം നിക്ഷേപ പദ്ധതിയിലൂടെ മുതിര്‍ന്ന പൗരന്മാര്‍ക്ക് നിലവില്‍ ലഭിക്കുന്ന 8.75 ശതമാനം പലിശ നിരക്കില്‍ മാറ്റമില്ല.

എന്നാല്‍ നിക്ഷേപകരുടെ പ്രായപരിധി 60 ല്‍ നിന്നും 56 വയസാക്കിയിട്ടുണ്ട്. ഇതോടെ നിക്ഷേപ പദ്ധതികള്‍ നിക്ഷേപകര്‍ക്കിടയില്‍ കൂടുതല്‍ ആകര്‍ഷണീയമാകുമെന്നാണ് കെ.എസ്.എഫ്.ഇ പ്രതീക്ഷിക്കുന്നത്. നിക്ഷേപിക്കുന്ന തുകക്ക് ഗവണ്‍മെന്റിന്റെ പൂര്‍ണ ഗ്യാരന്റിയുമുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT