ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ നാളെ മുതല്‍ (ഒക്ടോബര്‍ 15) രണ്ട് പുതിയ പ്ലാനുകള്‍ വിപണിയിലിറക്കുന്നു. എല്‍ഐസി ജന്‍ സുരക്ഷ, എല്‍ഐസി ബീമ ലക്ഷ്മി എന്നീ പേരുകളിലാണ് പ്ലാനുകള്‍ പുറത്തിറക്കിയിരിക്കുന്നത്.
രാജ്യത്തെ ഗ്രാമീണ മേഖലയിലെ താഴ്ന്നതും ഇടത്തരം വരുമാനക്കാരെയും ലക്ഷ്യമിട്ടുള്ളതാണ് ഈ പദ്ധതി. ഓഹരി വിപണിയുമായി ലിങ്ക് ചെയ്ത പ്ലാന്‍ അല്ല. കുറഞ്ഞ ചെലവില്‍ ലൈഫ് ഇന്‍ഷുറന്‍സ് കവറേജ് ആഗ്രഹിക്കുന്നവര്‍ക്ക് അനുയോജ്യമായ പദ്ധതിയാണിത്. ഗ്രാമീണ മേഖലയില്‍ ഇന്‍ഷുറന്‍സ് സേവനം കൂടുതല്‍ എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ പ്ലാന്‍ അവതരിപ്പിക്കുന്നതെന്ന് എല്‍.ഐ.സി വ്യക്തമാക്കി.
ലൈഫ് ഇന്‍ഷുറന്‍സ് കവറേജും സിസ്റ്റമാറ്റിക് സേവിംഗ്‌സും ചേര്‍ന്ന പ്ലാനാണിത്. ദീര്‍ഘകാല സാമ്പത്തിക ലക്ഷ്യങ്ങള്‍ മുന്നില്‍ കാണുന്നവര്‍ക്ക് അനുയോജ്യമാണിത്. കൂടുതല്‍ റിസ്‌ക് എടുക്കാന്‍ താല്പര്യമില്ലാത്തവര്‍ക്ക് യോജിക്കുന്ന പദ്ധതിയാണ്.
ലൈഫ് ഇന്‍ഷുറന്‍സ് സേവനങ്ങള്‍ കൂടുതല്‍ മേഖലകളിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് എല്‍ഐസി മുന്നോട്ടു പോകുന്നതെന്ന് കമ്പനി അറിയിച്ചു.
പുതിയ പ്ലാനുകള്‍ അവതരിപ്പിച്ചതിന്റെ പശ്ചാത്തലത്തില്‍ എല്‍ഐസി ഓഹരികള്‍ ഇന്ന് അരശതമാനത്തോളം ഉയര്‍ന്നു. ഓഹരിയൊന്നിന് 898 രൂപയില്‍ വ്യാപാരം ആരംഭിച്ച് 901 രൂപയിലാണ് ക്ലോസ് ചെയ്തത്. ജൂണില്‍ അവസാനിച്ച പാദത്തില്‍ 11,253 കോടി രൂപയായിരുന്നു കമ്പനിയുടെ ലാഭം.
Read DhanamOnline in English
Subscribe to Dhanam Magazine