Banking, Finance & Insurance

ധാര്‍മികതയിലൂന്നിയ ശരിയുടെ പക്ഷം തിരിച്ചറിയാന്‍ ബിസിനസ് ലീഡര്‍മാര്‍ക്ക് കഴിയണം; പിആര്‍ സുശീല്‍ കുമാര്‍

Dhanam News Desk

ധാര്‍മികതയിലൂന്നിയ ശരിയുടെ പക്ഷം തിരിച്ചറിയാന്‍ ബിസിനസ് ലീഡര്‍മാര്‍ക്ക് കഴിയണമെന്ന് എല്‍ഐസി മാനേജിംഗ് ഡയറക്റ്റര്‍ പി. ആര്‍ സുശീല്‍ കുമാര്‍. ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ പിന്തുടരുന്നതും ഇതേ തത്വമാണെന്നും അദ്ദേഹം വ്യക്തമാക്കി. ലാഭത്തിന്‍റെ 95 ശതമാനവും പോളിസി ഉടമകള്‍ക്കാണ് കമ്പനി വീതിക്കുന്നതെന്നും സുശീല്‍ കുമാര്‍ പറഞ്ഞു.

ധനം മാഗസിന്‍ കൊച്ചിയില്‍ സംഘടിപ്പിച്ച ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍ സര്‍വീസസ് ആന്‍ഡ് ഇന്‍ഷുറന്‍സ് സമിറ്റില്‍ 'മാനേജിംഗ് ചെയ്ഞ്ച് ആന്‍ഡ് ഗ്രോത്ത് ഇന്‍ ചാലഞ്ചിംഗ് ടൈംസ് - ലെസണ്‍സ് ഫ്രം ആന്‍ എല്‍ഐസി പേസ്‌പെക്റ്റീവ്' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു സുശീല്‍ കുമാര്‍.

സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ആന്‍ഡ് ഇന്‍ഷുറന്‍സ് സമ്മിറ്റില്‍ വിവിധ വിഷയങ്ങളില്‍ സംസാരിക്കുവാന്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രമുഖരാണ് എത്തിയിട്ടുള്ളത്. ഇനി നടക്കുന്ന സെഷനുകളില്‍ മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് മാനേജിംഗ് ഡയറക്റ്ററും ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറുമായ വി.പി നന്ദകുമാര്‍, മുത്തൂറ്റ് ഫിനാന്‍സ് മാനേജിംഗ് ഡയറക്റ്റര്‍ ജോര്‍ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ്, ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് ചെയര്‍മാന്‍ പി.ആര്‍ രവി മോഹന്‍, നബാര്‍ഡ് ചീഫ് ജനറല്‍ മാനേജര്‍ ആര്‍. ശ്രീനിവാസന്‍, സണ്‍ടെക് ഗ്രൂപ്പ് പ്രസിഡന്റും ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറുമായ കെ. നന്ദകുമാര്‍, എസ്ബിഐ ചീഫ് ജനറല്‍ മാനേജര്‍ എം എല്‍ ദാസ്, ഫെഡറല്‍ ബാങ്ക് മുന്‍ ചെയര്‍മാന്‍ കെ.പി പദ്മകുമാര്‍, റിസ്‌ക് മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റ് ശ്രീധര്‍ കല്യാണസുന്ദരം തുടങ്ങിയവര്‍ സംസാരിക്കും.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT