രാജ്യത്തെ ഏറ്റവും പ്രമുഖ ഫണ്ട് ഹൗസുകളിലൊന്നായ എല്‍ഐസി മ്യൂച്വല്‍ ഫണ്ട് ബഹുവിധ ആസ്തികള്‍ക്കായി മള്‍ട്ടി അസെറ്റ് അലോക്കേഷന്‍ ഫണ്ട് ആരംഭിച്ചു. ഓഹരികളിലും കടപ്പത്രങ്ങളിലും സ്വര്‍ണത്തിലും നിക്ഷേപിക്കാവുന്ന മള്‍ട്ടി അസെറ്റ് ഫണ്ടുകളാണ് പുറത്തിറക്കിയത്.
ജനുവരി 24 ന് പുറത്തിറക്കിയ ഫണ്ട് ഓഫര്‍ (എന്‍എഫ്ഒ) ഫെബ്രുവരി 7 ന് അവസാനിക്കും. വൈവിധ്യമാര്‍ന്ന ആസ്തികളില്‍ നിക്ഷേപിച്ച് ദീര്‍ഘ കാല മൂലധന ലാഭം ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇതനുസരിച്ച് ഓഹരികളിലും അനുബന്ധ പദ്ധതികളിലും കടപ്പത്രങ്ങളിലും സ്വര്‍ണ്ണ ഇടിഎഫുകളിലും നിക്ഷേപിക്കാന്‍ സാധിക്കും.
65 ശതമാനം നിഫ്റ്റി 500 കമ്പനികളിലും 25 ശതമാനം നിഫ്റ്റിയുടെ സംയുക്ത കടപ്പത്ര സൂചികയിലും 10 ശതമാനം ആഭ്യന്തര സ്വര്‍ണ്ണ വിലയിലുമാണ് നിക്ഷേപിക്കുക. നിഖില്‍ റുങ്ത, സുമിത് ഭട്‌നഗര്‍, പാട്രിക് ഷ്‌റോഫ് എന്നിവരാണ് പദ്ധതിയുടെ ഫണ്ട് മാനേജര്‍മാര്‍.
ഒരേ ആസ്തിയില്‍ തന്നെ നിക്ഷേപിക്കുന്നതു മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ സഹായകരമാണ് ബഹുവിധ ആസ്തി അലോക്കേഷന്‍ ഫണ്ടുകളെന്ന് എല്‍ഐസി മ്യൂച്വല്‍ഫണ്ട് അസെറ്റ് മാനേജ്‌മെന്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ആര്‍.കെ. ഝാ പറഞ്ഞു. ആസ്തികളുടെ വൈവിധ്യവല്‍ക്കരണം ഉറപ്പു വരുത്തുന്നതാണ് മള്‍ട്ടി അസെറ്റ് ഫണ്ടുകളെന്ന് എല്‍ഐസി മ്യൂച്വല്‍ഫണ്ട് അസെറ്റ് മാനേജ്‌മെന്റ് ലിമിറ്റഡ് കോ ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് ഓഫീസര്‍ ( ഇക്വിറ്റി) നിഖില്‍ റുങ്ത പറഞ്ഞു.
Read DhanamOnline in English
Subscribe to Dhanam Magazine