മ്യൂച്വൽ ഫണ്ടുകൾക്ക് പ്രിയമേറുന്നുണ്ടെങ്കിലും ഇന്ത്യയിൽ ഇന്നും ഏറ്റവും ജനകീയമായ നിക്ഷേപ മാർഗങ്ങളിലൊന്നാണ് ബാങ്കുകളിലെ സ്ഥിരനിക്ഷേപ പദ്ധതികൾ അഥവാ ബാങ്ക് എഫ്ഡി സ്കീമുകൾ. നിക്ഷേപിക്കുന്ന തുക തിരികെ കിട്ടുമെന്നുള്ള വിശ്വാസം, മുൻകൂട്ടി അറിയാവുന്ന ആദായം, സ്ഥിരമായ വരുമാനം, പിൻവലിക്കാനുള്ള എളുപ്പം എന്നിങ്ങനെയുള്ള സവിശേഷതകളാണ് ബാങ്ക് എഫ്ഡികളെ ആകർഷമാക്കുന്നത്.
2025 ഫെബ്രുവരിക്ക് ശേഷം ഇതുവരെയുള്ള കാലയളവിനിടെ ബാങ്ക് പലിശയെ സ്വാധീനിക്കുന്ന റിപ്പോ നിരക്കിൽ റിസർവ് ബാങ്ക് (ആർബിഐ) 125 അടിസ്ഥാന പോയിന്റ് (1.25%) കുറവ് വരുത്തിയതോടെ ബാങ്ക് സ്ഥിരനിക്ഷേപങ്ങളുടെ ആദായവും താഴ്ന്നിട്ടുണ്ട്. നിലവിൽ അടിസ്ഥാന പലിശ നിരക്കുകളുടെ കാര്യത്തിൽ ന്യൂട്രൽ സ്റ്റാൻസ് എന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. ഈയൊരു പശ്ചാത്തലത്തിൽ ജനറൽ വിഭാഗം (60 വയസ്സിന് താഴെ) നിക്ഷേപകർക്ക് ഏറ്റവും ഉയർന്ന പലിശ ലഭിക്കുന്ന ബാങ്ക് എഫ്ഡി സ്കീമുകൾ നോക്കാം.
സൂര്യോദയ് സ്മോൾ ഫിനാൻസ് ബാങ്ക് - 7.90% പലിശ (5 വർഷത്തേക്കുള്ള നിക്ഷേപത്തിന്)
ജന സ്മോൾ ഫിനാൻസ് ബാങ്ക് - 7.77% പലിശ (3 വർഷം മുതൽ 5 വർഷം വരെയുള്ള നിക്ഷേപത്തിന്)
സ്ലൈസ് സ്മോൾ ഫിനാൻസ് ബാങ്ക് - 7.75% പലിശ (18 മാസത്തെ നിക്ഷേപത്തിന്)
ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് - 7.60% പലിശ (444 ദിവസത്തെ നിക്ഷേപത്തിന്)
മറ്റുള്ള അഞ്ച് സ്മോൾ ഫിനാൻസ് ബാങ്കുകളിലും സ്ഥിരനിക്ഷേപത്തിന് നൽകുന്ന ഏറ്റവും ഉയർന്ന പലിശ നിരക്ക് 7.10 ശതമാനത്തിന് മുകളിലാണ്.
എസ്ബിഎം ബാങ്ക് - 7.30% പലിശ (18 മാസം മുതൽ 2 വർഷവും 3 ദിവസവും വരെയുള്ള നിക്ഷേപത്തിന്)
ജമ്മു & കശ്മീർ ബാങ്ക് - 7.25% പലിശ (888 ദിവസത്തെ നിക്ഷേപത്തിന്)
ബന്ധൻ ബാങ്ക് - 7.20% പലിശ (2 വർഷം മുതൽ 3 വർഷം വരെയുള്ള നിക്ഷേപത്തിന്)
ആർബിഎൽ ബാങ്ക് - 7.20% പലിശ (18 മാസം മുതൽ 3 വർഷം വരെയുള്ള നിക്ഷേപത്തിന്)
സ്വകാര്യ മേഖലയിൽ നിന്നുള്ള സിറ്റി യൂണിയൻ ബാങ്ക്, സിഎസ്ബി ബാങ്ക്, ഡിസിബി ബാങ്ക്, ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, ഇൻഡസിൻഡ് ബാങ്ക്, തമിഴ്നാട് മെർക്കന്റൈൽ ബാങ്ക്, യെസ് ബാങ്ക് എന്നിവയിലും സ്ഥിരനിക്ഷേപത്തിനുള്ള ഏറ്റവും ഉയർന്ന പലിശ നിരക്ക് 7 ശതമാനത്തിന് മുകളിലാണ്.
ബാങ്ക് ഓഫ് ഇന്ത്യ - 6.70% പലിശ
ബാങ്ക് ഓഫ് മഹാരാഷ്ട്ര - 6.65% പലിശ
ഇന്ത്യൻ ഓവർസീസ് ബാങ്ക് - 6.60% പലിശ
പഞ്ചാബ് & സിന്ധ് ബാങ്ക് - 6.60% പലിശ
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ - 6.60% പലിശ
നിലവിൽ പൊതുമേഖലയിൽ നിന്നുള്ള ഒരു ബാങ്ക് പോലും ജനറൽ വിഭാഗം നിക്ഷേപകർക്ക് ഏഴ് ശതമാനത്തിന് മുകളിൽ സ്ഥിരനിക്ഷേപത്തിന് പലിശ വാഗ്ദാനം ചെയ്യുന്നില്ല.
ഡോയ്ചെ ബാങ്ക് - 7.00% പലിശ (1 വർഷം മുതൽ 2 വർഷം വരെയുള്ള നിക്ഷേപത്തിന്)
സ്റ്റാൻഡേഡ് ചാർട്ടേഡ് ബാങ്ക് - 6.60% പലിശ (1 വർഷം മുതൽ 376 ദിവസം വരെയുള്ള നിക്ഷേപത്തിന്)
എച്ച്എസ്ബിസി ബാങ്ക് - 5.50% പലിശ (601 ദിവസം മുതൽ 699 ദിവസം വരെ; 48 മാസം മുതൽ 60 മാസം വരെയുള്ള നിക്ഷേപത്തിന്)
(പൈസബാസാർ.കോം സൈറ്റിൽ നിന്നും 2026 ഫെബ്രുവരി 11-ന് ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയത്.)
Read DhanamOnline in English
Subscribe to Dhanam Magazine