സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) 'യോനോ' മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി ഒരു ലക്ഷം കോടി രൂപയുടെ വായ്പ വിതരണം ചെയ്‌തെന്ന് എസ്ബിഐ ചെയര്‍മാന്‍ ദിനേഷ് കുമാര്‍ ഖാര വ്യക്തമാക്കിയതായി ഫൈനാന്‍ഷ്യല്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. 2022 ഡിസംബര്‍ 31 വരെ മാത്രം 71,000 കോടി രൂപയുടെ ഡിജിറ്റല്‍ വായ്പകളാണ് എസ്ബിഐ യോനോ വഴി വിതരണം ചെയ്തത്.
വിവിധ സേവനങ്ങള്‍
യോനോ വഴി പ്രതിദിനം സേവിംഗ്‌സ് അക്കൗണ്ടുകള്‍ തുറക്കുന്നുത് വര്‍ധിച്ചിട്ടുണ്ടെന്ന് ദിനേഷ് കുമാര്‍ ഖാര പറഞ്ഞു. വിവിധ സാമ്പത്തിക സേവനങ്ങള്‍ കൂടാതെ യോനോ ഉപയോക്താക്കള്‍ക്ക് ഫ്‌ലൈറ്റ്, ട്രെയിന്‍, ബസ്, ടാക്‌സി ബുക്കിംഗുകള്‍, ഓണ്‍ലൈന്‍ ഷോപ്പിംഗ് അല്ലെങ്കില്‍ മെഡിക്കല്‍ ബില്‍ പേയ്മെന്റുകള്‍ എന്നിവയ്ക്കുള്ള പണമിടപാട് സംവിധാനങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട്.
പ്രവര്‍ത്തനച്ചെലവ് കുറവ്
യോനോ പോലുള്ള ആപ്പുകളുടെ പ്രവര്‍ത്തനച്ചെലവ് കുറവാണ്. അതിനാല്‍ മൊത്തത്തിലുള്ള പ്രവര്‍ത്തനച്ചെലവ് കുറയ്ക്കുന്നതിനായി ബാങ്കുകള്‍ അവരുടെ ഡിജിറ്റല്‍ ബാങ്കിംഗ് സംവിധാനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇതിന്റെ ഫലമാണ് ഡിജിറ്റല്‍ ഇടപാടുകളില്‍ വലിയ മുന്നേറ്റം. ഇത് തുടരുമെന്ന് പ്രതീക്ഷിക്കുന്നതായി വിദഗ്ധര്‍ പറയുന്നു.
എസ്ബിഐ യോനോ ആപ്ലിക്കേഷന് സമാനമായി കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ കൊട്ടക് 811, ഐസിഐസിഐ ബാങ്കിന്റെ ഐമൊബൈല്‍ പേ ആപ്ലിക്കേഷന്‍ എന്നിവയും വിപണിയില്‍ മികച്ച പ്രകടനം കാഴ്ച്ച വയ്ക്കുന്നുണ്ട്.ഡിജിറ്റല്‍ ബാങ്കിംഗിന്റെ മുന്നേറ്റം ഡിജിറ്റല്‍ വായ്പകളുടെ വളര്‍ച്ചയെ സഹായിച്ചതായും വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
Read DhanamOnline in English
Subscribe to Dhanam Magazine