ഈ പദ്ധതിയിലൂടെ മാരുതി സുസുകി ഉപഭോക്താക്കള്‍ക്ക്, സീറോ പ്രോസസിംഗ് ചാര്‍ജുകളുടെ ആനുകൂല്യങ്ങള്‍, 30 ലക്ഷം രൂപ വരെയുള്ള സൗജന്യ ആക്സിഡന്റല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ, സൗജന്യ ഫാസ്ടാഗ്, തിരിച്ചടവ് കാലാവധി എന്നിവയ്ക്ക് പുറമെ കാറിന്റെ ഓണ്‍-റോഡ് വിലയുടെ 90 ശതമാനം വരെ ലോണായി ലഭിക്കും. പദ്ധതി ജൂണ്‍ 30 മുതല്‍ പ്രാബല്യത്തില്‍ വരും.
''ഓട്ടോമൊബൈല്‍ വ്യവസായത്തിലെ ചില്ലറ വില്‍പ്പനയുടെ 80 ശതമാനവും നടക്കുന്നത് ധനസഹായത്തിലൂടെയാണ്. മാരുതി സുസുകി പൊതു-സ്വകാര്യ മേഖലകളിലുടനീളമുള്ള ബാങ്കുകളുമായും എന്‍ബിഎഫ്‌സികളുമായും നിരവധി പങ്കാളിത്തം ആരംഭിച്ചിട്ടുണ്ട്. ഈ പങ്കാളിത്തം ഞങ്ങളുടെ ഉറച്ച വിശ്വാസമാണ്. ഞങ്ങളുടെ ഉപഭോക്താക്കളുടെ വൈവിധ്യമാര്‍ന്ന സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് ഇന്ത്യന്‍ ബാങ്കിനൊപ്പം ഒരുപാട് ദൂരം പോകും,'' എംഎസ്‌ഐ സീനിയര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ (മാര്‍ക്കറ്റിംഗ് ആന്‍ഡ് സെയില്‍സ്) ശശാങ്ക് ശ്രീവാസ്തവ പ്രസ്താവനയില്‍ പറഞ്ഞു.
രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാവിന് 2,156 നഗരങ്ങളിലും പട്ടണങ്ങളിലുമായി 3,357 പുതിയ കാര്‍ റീട്ടെയില്‍ ഔട്ട്ലെറ്റുകളുടെ വിപുലമായ ശൃംഖലയുണ്ട്. നിലവില്‍, മാരുതി സുസുകിക്ക് 12 പൊതുമേഖലാ ബാങ്കുകളും 11 സ്വകാര്യ ബാങ്കുകളും 7 എന്‍ബിഎഫ്സികളും 7 പ്രാദേശിക ഗ്രാമീണ ബാങ്കുകളും ഉള്‍പ്പെടെ 37 ധനകാര്യ സ്ഥാപനങ്ങളുമായി റീട്ടെയില്‍ ഫിനാന്‍സ് ടൈ-അപ്പുകള്‍ ഉണ്ട്.
'ഇന്ത്യന്‍ ബാങ്കിന് രാജ്യത്തുടനീളം വിപുലമായ സാന്നിധ്യമുണ്ട്, മാരുതി സുസുകി ഉപഭോക്താക്കള്‍ക്ക് ഒരു കാര്‍ സ്വന്തമാക്കാനുള്ള അവരുടെ ആഗ്രഹം നിറവേറ്റുന്നതിനായി മികച്ച ഇന്‍-ക്ലാസ് സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നതില്‍ ഞങ്ങള്‍ക്ക് ആത്മവിശ്വാസമുണ്ട്,' ഇന്ത്യന്‍ ബാങ്ക് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ശാന്തി ലാല്‍ ജെയിന്‍ അഭിപ്രായപ്പെട്ടു.
Read DhanamOnline in English
Subscribe to Dhanam Magazine