Banking, Finance & Insurance

അക്കൗണ്ടില്‍ മിനിമം ബാലന്‍സ് വേണ്ട, മറ്റ് എടിഎം ഉപയോഗിച്ചാലും ചാര്‍ജ് ഈടാക്കില്ല

Dhanam News Desk

കോവിഡ് 19 പൊട്ടിപ്പുറപ്പെടുന്നത് തടയാന്‍ രാജ്യത്തെ വിവിധ സംസ്ഥാനങ്ങള്‍ക്ക് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നതിനും നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക സാമ്പത്തിക സഹായം വിവിധ സംസ്ഥാന സര്‍ക്കാരുകളുമായി നിന്നുകൊണ്ട് നടപ്പാക്കുന്ന പൊതുജന ആശ്വാസ പദ്ധതികളാണ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിച്ചിട്ടുള്ളത്.

ബാക്ക് അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് നിലനിര്‍ത്തുന്നതിനും സര്‍ക്കാര്‍ ഇളവ് അനുവദിച്ചു. കൂടാതെ നികുതിദായകരുടെ ബുദ്ധിമുട്ടുകള്‍ കുറയ്ക്കുന്നതിനായി ആദായനികുതി സമര്‍പ്പിക്കല്‍ തീയതി നീട്ടുകയും ജിഎസ്ടി ഫയലിംഗിന് ഇളവുകള്‍ അനുവദിക്കുകയും ചെയ്തിട്ടുണ്ട്. ജൂണ്‍ വരെ മിനിമം ബാലന്‍സ് വേണ്ടെന്നാണ് പ്രഖ്യാപനം. എല്ലാ ബാങ്കുകള്‍ക്കും ഇത് ബാധകമാണ്.

ഡെബിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് അടുത്ത മൂന്ന് മാസത്തേക്ക് മറ്റേതെങ്കിലും ബാങ്ക് എടിഎമ്മുകളില്‍ നിന്നും പണം പിന്‍വലിക്കുന്നതിന് ചാര്‍ജ് ഈടാക്കില്ല. ഡിജിറ്റല്‍ ഇടപാടുകള്‍ക്കായി ബാങ്ക് ചാര്‍ജുകള്‍ പലതും എടുക്കു കളയാനും കുറയ്ക്കാനും തീരുമാനമായിട്ടുണ്ട്. നിര്‍ദേശം സ്വകാര്യ മേഖലാ ബാങ്കുകളും പാലിക്കാനും ധനമന്ത്രി അറിയിച്ചു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT