പ്രമുഖ സ്വര്‍ണ പണയ എന്‍ബിഎഫ്സി ആയ മുത്തൂറ്റ് ഫിനാന്‍സിന്റെ ഡയറക്ടര്‍ ബോര്‍ഡ് ഓഹരി ഉടമകള്‍ക്ക് 2024-25 സാമ്പത്തിക വര്‍ഷത്തേക്ക് ഷെയറൊന്നിന് 26 രൂപ ഇടക്കാല ലാഭവിഹിതം നല്‍കാന്‍ അനുമതി നല്‍കി. അംഗങ്ങളുടെ രജിസ്റ്ററില്‍ 2025 ഏപ്രില്‍ 25ന് പേരുള്ള ഓഹരി ഉടമകള്‍ക്കാണ് ഇടക്കാല ലാഭവിഹിതം നല്‍കുക.
പ്രഖ്യാപനം നടത്തി 30 ദിവസത്തിനകം സെബിയുടെ മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ച് ലാഭവിഹിതം നല്‍കും. ഐപിഒ നടത്തുകയും ഓഹരികളുടെ ലിസ്റ്റിംഗ് നടത്തുകയും ചെയ്ത 2011 മുതല്‍ കമ്പനി എല്ലാ വര്‍ഷവും ലാഭവിഹിതം നല്‍കുന്നുണ്ട്. ഇതുവരെ പത്തു രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് ആകെ 181.50 രൂപ ലാഭവിഹിതമാണ് നല്‍കിയിട്ടുള്ളത്.
കമ്പനിയുടെ ശക്തമായ പ്രകടനവും എല്ലാ ഓഹരി ഉടമകള്‍ക്കും ദീര്‍ഘകാലം മൂല്യം നല്‍കാനുള്ള പ്രതിബദ്ധതയുമാണ് ഇടക്കാല ലാഭവിഹിത പ്രഖ്യാപനത്തിലൂടെ പ്രതിഫലിക്കുന്നതെന്ന് മുത്തൂറ്റ് ഫിനാന്‍സ് മാനേജിങ് ഡയറക്ടര്‍ ജോര്‍ജ്ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ് പറഞ്ഞു.
സാമ്പത്തികമായ മികച്ച പ്രകടനവും ഓഹരി ഉടമകള്‍ക്കുള്ള തുടര്‍ച്ചയായ വരുമാനവും തങ്ങള്‍ എന്നും മുന്‍ഗണനയോടെ കാണാറുണ്ട്. മുത്തൂറ്റ് ഫിനാന്‍സ് രാജ്യത്തെ ഏറ്റവും വിശ്വസനീയമായ സ്വര്‍ണ പണയ വായ്പാ കമ്പനി എന്ന സ്ഥാനം ശക്തമാക്കുന്നത് തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Read DhanamOnline in English
Subscribe to Dhanam Magazine