രാജ്യത്തെ പ്രമുഖ സ്വർണ്ണപ്പണയ വായ്പാ സ്ഥാപനമായ മുത്തൂറ്റ് ഫിനാൻസ് നടപ്പു സാമ്പത്തിക വർഷത്തിന്റെ (2026-27) ആദ്യ പകുതിയിലെയും രണ്ടാം പാദത്തിലെയും സാമ്പത്തിക ഫലങ്ങൾ പ്രഖ്യാപിച്ചു. അർദ്ധവാർഷിക കണക്കുകൾ പ്രകാരം കമ്പനിയുടെ സംയോജിത അറ്റാദായത്തിൽ 39 ശതമാനം വർധന രേഖപ്പെടുത്തി. മുൻവർഷത്തെ സമാന കാലയളവിനെ അപേക്ഷിച്ച് അറ്റാദായം 6,103 കോടി രൂപയായി ഉയർന്നു.
കമ്പനിയുടെ സംയോജിത വായ്പാ ആസ്തി (AUM) 42 ശതമാനം വളർച്ചയോടെ 2,09,317 കോടി രൂപയിലെത്തി. ഇതിൽ സ്വർണ്ണപ്പണയ വായ്പാ ആസ്തി മാത്രം 46 ശതമാനം വർധിച്ച് 1,93,212 കോടി രൂപയായിട്ടുണ്ട്.
മുത്തൂറ്റ് ഫിനാൻസിന്റെ മാത്രം അർദ്ധവാർഷിക അറ്റാദായം 26 ശതമാനം വർദ്ധിച്ച് 5,527 കോടി രൂപയായി. രണ്ടാം പാദത്തിൽ മുത്തൂറ്റ് ഫിനാൻസിന്റെ മാത്രം അറ്റാദായം 27 ശതമാനം വർദ്ധിച്ച് 2,977 കോടി രൂപയാണ്. അർദ്ധവർഷത്തിൽ മുത്തൂറ്റ് ഫിനാൻസിന്റെ മാത്രം വായ്പാ ആസ്തി 42 ശതമാനം വളർച്ചയോടെ 1,87,810 കോടി രൂപയായി ഉയർന്നു.
ഒക്ടോബർ ഒന്ന് മുതൽ അലക്സാണ്ടർ ജോർജ്ജ് മുത്തൂറ്റ് മാനേജിംഗ് ഡയറക്ടറായും, ജോർജ്ജ് അലക്സാണ്ടർ മുത്തൂറ്റ് എക്സിക്യൂട്ടീവ് വൈസ് ചെയർമാനായും ഈപ്പൻ അലക്സാണ്ടർ ഹോൾ ടൈം ഡയറക്ടറായും കെ.ആർ. ബിജിമോൻ സിഇഒ ആയും പുതിയ ചുമതലകളേറ്റു. പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി പൂർണ്ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ മുത്തൂറ്റ് മണി ലിമിറ്റഡിനെ മുത്തൂറ്റ് ഫിനാൻസുമായി ലയിപ്പിക്കാനും ബോർഡ് അനുമതി നൽകി.
മുത്തൂറ്റ് ഗ്രൂപ്പിന്റെ ഉപസ്ഥാപനങ്ങളായ ബെൽസ്റ്റാർ മൈക്രോഫിനാൻസ് 144 കോടി രൂപയുടെ അർദ്ധവാർഷിക അറ്റാദായം നഷ്ടത്തിൽ നിന്നും വലിയ തിരിച്ചുവരവ് നടത്തിയപ്പോൾ, മുത്തൂറ്റ് ഹോംഫിൻ 11 കോടി രൂപയുടെയും ഏഷ്യ അസറ്റ് ഫിനാൻസ് 84 കോടി ശ്രീലങ്കൻ രൂപയുടെയും അറ്റാദായം സ്വന്തമാക്കി. നടപ്പു സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ മുത്തൂറ്റ് ഗ്രൂപ്പ് മൊത്തം 336 പുതിയ ബ്രാഞ്ചുകൾ തുറന്നു.
''2027 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ തന്നെ മുത്തൂറ്റ് ഫിനാൻസ് മികച്ച പ്രകടനത്തോടെയാണ് മുന്നേറിയത്. ഒന്നാം പാദത്തിൽ കമ്പനിയുടെ സംയോജിത വായ്പാ ആസ്തി 1,91,532 കോടി രൂപയെന്ന എക്കാലത്തെയും ഉയർന്ന നിലയിലെത്തി. രണ്ടാം പാദത്തിലും ഈ വളർച്ചയുടെ വേഗം നിലനിർത്താനായി. ഇതോടെ സംയോജിത വായ്പാ ആസ്തി 42 ശതമാനം വാർഷിക വളർച്ചയോടെ 2,09,317 കോടി രൂപയായി ഉയർന്നു. കമ്പനിയുടെ സംയോജിത നികുതിക്കു ശേഷമുള്ള ലാഭം 39 ശതമാനം വർധിച്ച് 6,103 കോടി രൂപയിലെത്തി. പ്രധാന സ്വർണപ്പണയ വായ്പാ ബിസിനസിലെ മികച്ച വളർച്ചയാണ് ഈ നേട്ടത്തിന് കരുത്തേകിയത്. ഉപകമ്പനികളും മികച്ച വളർച്ച തുടർന്നു. കമ്പനിയുടെ ആകെ സംയോജിത വായ്പാ ആസ്തിയിൽ ഉപകമ്പനികളുടെ സംഭാവന ഇപ്പോൾ 12 ശതമാനമാണ്. ഒറ്റയ്ക്കുള്ള വായ്പാ ആസ്തി എക്കാലത്തെയും ഉയർന്ന നിരക്കായ 1,87,810 കോടി രൂപയിലെത്തി. ജീവനക്കാരുടെ അർപ്പണബോധത്തോടെയുള്ള പ്രവർത്തനത്തിന്റെയും ഉപഭോക്താക്കൾ അർപ്പിച്ച അചഞ്ചലമായ വിശ്വാസത്തിന്റെയും പ്രതിഫലനമാണ് ഈ നേട്ടം.”-കമ്പനിയുടെ പ്രവർത്തനഫലങ്ങളെക്കുറിച്ച് മാനേജിങ് ഡയറക്ടർ അലക്സാണ്ടർ ജോർജ് മുത്തൂറ്റ് പറഞ്ഞു-
Muthoot Finance reports a 39% increase in consolidated net profit for H1 to ₹6,103 crore, driven by strong growth in gold loan assets.
Read DhanamOnline in English
Subscribe to Dhanam Magazine