സംസ്ഥാനത്തെ പ്രമുഖ ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ ( എൻബിഎഫ്സി) മുത്തൂറ്റ് ഫിനാൻസ് കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ (2024-25) നാലാം പാദഫലം പുറത്തുവിട്ടു . മുത്തൂറ്റ് ഫിനാന്‍സ് കൈകാര്യം ചെയ്യുന്ന സംയോജിത വായ്പ ആസ്തികള്‍ 37 ശതമാനം വാര്‍ഷിക വര്‍ധനയോടെ എക്കാലത്തേയും ഏറ്റവും ഉയര്‍ന്ന നിലയായ 1,22,181 കോടി രൂപയിലെത്തി. മുത്തൂറ്റ് ഫിനാന്‍സിന്‍റെ മാത്രം വായ്പകള്‍ 43 ശതമാനം വാര്‍ഷിക വര്‍ധനയോടെ എക്കാലത്തേയും ഏറ്റവും ഉയര്‍ന്ന നിലയായ 1,08,648 കോടി രൂപയിലുമെത്തി.
സംയോജിത അറ്റാദായം 20 ശതമാനം വാര്‍ഷിക വര്‍ധനയോടെ എക്കാലത്തേയും ഏറ്റവും ഉയര്‍ന്ന നിലയില്‍ 5,352 കോടി രൂപയിലെത്തി. മുത്തൂറ്റ് ഫിനാന്‍സിന്‍റെ മാത്രം അറ്റാദായം 28 ശതമാനം വാര്‍ഷിക വര്‍ധനയോടെ എക്കാലത്തേയും ഏറ്റവും ഉയര്‍ന്ന നിലയില്‍ 5,201 കോടി രൂപയിലും എത്തിയിട്ടുണ്ട്.
കൈകാര്യം ചെയ്യുന്ന സ്വര്‍ണ പണയ വായ്പ ആസ്തികള്‍ 41 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 1,02,956 കോടി രൂപയായി. ബ്രാഞ്ചുകളിലെ ശരാശരി സ്വര്‍ണ പണയ വായ്പ ആസ്തികളും എക്കാലത്തേയും ഏറ്റവും ഉയര്‍ന്ന നിലയില്‍ 21.21 കോടി രൂപയിലും എത്തിയിട്ടുണ്ട്.
പുതിയ ഉപയോക്താക്കള്‍ക്കുള്ള സ്വര്‍ണ പണയ വായ്പ വിതരണവും ഏതൊരു വര്‍ഷത്തേയും അപേക്ഷിച്ച് ഉയര്‍ന്ന നിലയിലെത്തി. 17,99,767 ഉപയോക്താക്കള്‍ക്കായി 21,888 കോടി രൂപയാണ് മാർച്ചിൽ അവസാനിച്ച നാലാം പാദത്തിൽ വിതരണം ചെയ്തത്. പലിശ ശേഖരണത്തിന്‍റെ കാര്യത്തിലും ഏറ്റവും ഉയര്‍ന്ന നിലയില്‍ 15,586 കോടി രൂപയെന്ന നില കൈവരിച്ചു. തങ്ങളുടെ ലോക്കറുകളില്‍ 208 ടണ്‍ സ്വര്‍ണം എന്ന റെക്കോര്‍ഡ് ശേഖരം ഉള്ളതായും കമ്പനി അറിയിച്ചു. ഓഹരി ഒന്നിന് 26 രൂപ എന്ന നിലയില്‍ 260 ശതമാനം ലാഭ വിഹിതവും പ്രഖ്യാപിച്ചിട്ടുണ്ട്.
സംയോജിത വായ്പ ആസ്തികള്‍ 1,22,181 കോടി രൂപയിലെത്തി 1 ലക്ഷം കോടി രൂപയെന്ന ചരിത്രപരമായ നാഴികക്കല്ലു പിന്നിട്ടതായി പ്രവര്‍ത്തന ഫലങ്ങളെ കുറിച്ചു പ്രതികരിച്ച മുത്തൂറ്റ് ഫിനാന്‍സ് ചെയര്‍മാന്‍ ജോര്‍ജ് ജേക്കബ് മുത്തൂറ്റ് പറഞ്ഞു. മുത്തൂറ്റ് ഫിനാന്‍സിന്‍റെ മാത്രം വായ്പ ആസ്തികളും ഒരു ലക്ഷം കോടി രൂപയെന്ന നാഴികക്കല്ലു പിന്നിട്ട് 1,08,648 കോടി രൂപയിലെത്തി. വൈവിധ്യവല്‍കൃതമായ സാമ്പത്തിക സേവന ഗ്രൂപ്പായി ഉയരാനുള്ള കാഴ്ചപ്പാടാണ് ഇതിലൂടെ പ്രതിഫലിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒരു ലക്ഷം കോടി രൂപയെന്ന ചരിത്രപരമായ നാഴികക്കല്ലു പിന്നിട്ട വര്‍ഷമാണിതെന്നു പ്രഖ്യാപിക്കാന്‍ അഭിമാനമുണ്ടെന്ന് മുത്തൂറ്റ് ഫിനാന്‍സ് മാനേജിങ് ഡയറക്ടര്‍ ജോര്‍ജ്ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ് പറഞ്ഞു. സ്വര്‍ണ പണയ ബിസിനസിന് ഒപ്പം മറ്റു മേഖലകളും മികച്ച വളര്‍ച്ച കൈവരിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Muthoot Finance Q4 FY25 net profit surged 43% to ₹1,508 crore, driven by strong gold loan demand and rising gold prices
Read DhanamOnline in English
Subscribe to Dhanam Magazine