Muthoot Fincorp Canva
Banking, Finance & Insurance

ചെറുകിട വ്യവസായികളെ ആദരിക്കാന്‍ മുത്തൂറ്റ് ഫിന്‍കോര്‍പ്പ്; സ്പാര്‍ക് അവാര്‍ഡിന് നോമിനേഷന്‍ നല്‍കാം

ചെറുകിട വ്യവസായ രംഗത്ത് വലിയ മാറ്റങ്ങള്‍ കൊണ്ടുവരാനാണ് സ്പാര്‍ക് അവാര്‍ഡുകളിലൂടെ ആഗ്രഹിക്കുന്നതെന്ന് മുത്തൂറ്റ് ഫിന്‍കോര്‍പ്പ് സിഇഒ ഷാജി വര്‍ഗീസ്

Dhanam News Desk

138 വര്‍ഷത്തെ പാരമ്പര്യമുള്ള മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന് കീഴിലുള്ള ഇന്ത്യയിലെ മുന്‍നിര എന്‍.ബി.എഫ്.സി മുത്തൂറ്റ് ഫിന്‍കോര്‍പ്പ്, ചെറുകിട വ്യവസായികളെ പ്രോത്സാഹിപ്പിക്കുന്നതിനായി മുത്തൂറ്റ് ഫിന്‍കോര്‍പ്പ് സ്പാര്‍ക് അവാര്‍ഡുകള്‍ നല്‍കുന്നു. രാജ്യത്തെ ചെറുകിട വ്യവസായികളുടെ അതുല്യ സംഭാവനകള്‍, നൂതന ആശയങ്ങള്‍, പ്രതിസന്ധികളോട് ചെറുത്തുനില്‍ക്കുന്ന മനോഭാവം എന്നിവക്കുള്ള അംഗീകാരമാണ് ഈ അവാര്‍ഡിലൂടെ ലക്ഷ്യമിടുന്നത്. ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ്, വുമണ്‍ എന്റര്‍പ്രണര്‍ ഓഫ് ദി ഇയര്‍, ഇമേര്‍ജിംഗ് ലീഡര്‍ ഓഫ് ദി ഇയര്‍, ഇന്നൊവേറ്റേര്‍സ് ഓഫ് ദി ഇയര്‍, ടെക്ക് ട്രെയില്‍ബ്ലാസര്‍, സോഷ്യല്‍ ഇംപാക്ട് ലീഡര്‍, ഫാസ്റ്റസ്റ്റ് ഗ്രോവിംഗ് ബിസിനസ് എന്നീ വിഭാഗങ്ങളിലാണ് അവാര്‍ഡുകള്‍ നല്‍കുന്നത്.

നോമിനേഷന്‍ ജൂലൈ 10 വരെ

രാജ്യത്തെ ഏത് മേഖലയില്‍ നിന്നുള്ള ചെറുകിട സംരംഭകര്‍ക്കും ജൂലൈ 10 വരെ https://mflsparkawards.muthootfincorp.com/, www.muthootfincorp.com എന്നീ വൈബ് ലിങ്കുകള്‍ വഴി സൗജന്യമായി നോമിനേഷനുകള്‍ നല്‍കാം. 28 വിജയികള്‍ക്ക് ദേശീയ അംഗീകാരത്തോടൊപ്പം വിദഗ്ധ ബിസിനസ് മെന്റര്‍ഷിപ്പും ബോളിവുഡ് താരം ഷാരൂഖ് ഖാന്‍ ഉള്‍പ്പടെ പങ്കെടുക്കുന്ന അവാര്‍ഡ് വിതരണ ചടങ്ങിലേക്ക് ഒരു കുടുംബാംഗത്തോടൊപ്പമുള്ള സൗജന്യ യാത്രയും ലഭിക്കും. അതത് വ്യാവസായിക മേഖലകളില്‍ നിന്നുള്ള സ്വതന്ത്ര ജൂറിയാണ് വിജയികളെ തിരഞ്ഞെടുക്കുന്നത്.

ലക്ഷ്യം വ്യവസായ രംഗത്തെ മാറ്റം

ഇന്ത്യയുടെ ചെറുകിട വ്യവസായ രംഗത്ത് വലിയ മാറ്റങ്ങള്‍ കൊണ്ടുവരാനാണ് സ്പാര്‍ക് അവാര്‍ഡുകളിലൂടെ തങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് മുത്തൂറ്റ് ഫിന്‍കോര്‍പ്പ് സിഇഒ ഷാജി വര്‍ഗീസ് പറഞ്ഞു. ഇതില്‍ പങ്കെടുക്കുന്ന മുഴുവന്‍ ആളുകള്‍ക്കും അവരുടെ വളര്‍ച്ചക്കാവശ്യമായ കാര്യങ്ങള്‍ പ്രാപ്യമാക്കും. സാമ്പത്തിക പിന്തുണയ്ക്കപ്പുറം അംഗീകാരവും പ്രോത്സാഹനവുമാണ് അവര്‍ക്ക് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്താകമാനം 3700ലധികം ശാഖകളും ശക്തമായ ഡിജിറ്റല്‍ സാന്നിധ്യവുമുള്ള മുത്തൂറ്റ് ഫിന്‍കോര്‍പ്പിന് നഗര, അര്‍ധ നഗര, ഗ്രാമ പ്രദേശങ്ങളിലെ സംരംഭകരിലേക്ക് നേരിട്ട് എത്തിച്ചേരാന്‍ സാധിക്കുന്നു. ഈ അവാര്‍ഡുകളിലൂടെ കമ്പനി തങ്ങളുടെ ലക്ഷ്യം കൂടുതല്‍ ശക്തിപ്പെടുത്തുകയാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT