Banking, Finance & Insurance

ലക്ഷ്യം ഉത്തരേന്ത്യ; ഐപിഒ മുന്നില്‍ കണ്ട് മൂത്തൂറ്റ് മിനി

സ്ഥാപനത്തിന്റെ റേറ്റിംഗ് എ- സ്റ്റേബിള്‍ ആയി ഉയര്‍ത്തി കെയര്‍

Amal S

പ്രമുഖ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമായ (എന്‍ബിഎഫ്‌സി) മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്‌സിന്റെ (Muthoottu Mini Financiers) റേറ്റിംഗ് ഉയര്‍ത്തി കെയര്‍. ബിബിബി + (സ്റ്റേബിള്‍) എന്നതില്‍ നിന്ന് എ- (സ്റ്റേബിള്‍) ആയി ആണ് റേറ്റിംഗ് ഉയര്‍ത്തിയത്. 2021-22 സാമ്പത്തിക വര്‍ഷം 25 ശതമാനം വളര്‍ച്ചയാണ് കമ്പനി നേടിയത്. കൈകാര്യം ചെയ്യുന്ന ആസ്തി 2498.60 കോടിയില്‍ നിന്ന് നടപ്പ് സാമ്പത്തിക വര്‍ഷം ഇരട്ടിയോളം ഉയര്‍ത്താനാണ് മുത്തൂറ്റ് മിനിയുടെ ശ്രമം.

വികസന പദ്ധതികളുടെ 830-ല്‍ നിന്ന് ആയിരമായി ശാഖകളുടെ എണ്ണം ഉയര്‍ത്തും. ഇതിന്റെ ഭാഗമായി ഉത്തരേന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കും. ഗുജറാത്ത്, ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍ സേവനം നല്‍കുന്നതിനാണ് മുന്‍ഗണനയെന്ന് മുത്തൂറ്റ് മിനി സിഒഒ ശ്രീജില്‍ മുകുന്ത് പറഞ്ഞു. ബാങ്കുകളുടെയും മറ്റ് എന്‍ബിഎഫ്‌സികളുടെയും സാന്നിധ്യം കുറഞ്ഞ ചെറുനഗരങ്ങളാണ് മുത്തൂറ്റ് മിനി ലക്ഷ്യമിടുന്നത്. നിലവില്‍ തമിഴ്‌നാടാണ് മുത്തൂറ്റ് മിനിയുടെ ഏറ്റവും വലിയ വിപണി.

കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനായി അടുത്ത മാസം മൊബൈല്‍ ആപ്പും ഇവര്‍ പുറത്തിറക്കും. കൂടാതെ ഇൻഡസ്ഇൻഡ് ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക് എന്നിവയുമായി ചേര്‍ന്ന് ഭാരത് ബില്‍പേയ്‌മെന്റ് സംവിധാനവും അവതരിപ്പിക്കും. 2027 ഓടെ ഓഹിരി വിപണിയില്‍ ലിസ്റ്റ് ചെയ്യാനുള്ള മുന്നൊരുക്കങ്ങളും മുത്തൂറ്റ് മിനി ആരംഭിച്ചു. കൈകാര്യം ചെയ്യുന്ന ആസ്തി 7500-10000 കോടിയില്‍ എത്തുമ്പോഴാകും പ്രാരംഭ ഓഹരി വില്‍പ്പനയെന്ന് (IPO) സിഇഒ പിഇ മത്തായി വ്യക്തമാക്കി.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT