Banking, Finance & Insurance

മുത്തൂറ്റ് മിനി ഫിനാൻസിയേഴ്സിന്റെ കടപത്രങ്ങളുടെ റേറ്റിംഗ് ഉയർന്നു

മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സിന് ട്രിപ്പിള്‍ ബി പ്ലസ് കെയര്‍ റേറ്റിങ്

Dhanam News Desk

മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് ലിമിറ്റഡിന്‍റെ വിവിധ കടപ്പത്രങ്ങളുടെ ക്രെഡിറ്റ് റേറ്റിങ്ങ് ബിബിബി സ്റ്റേബിളില്‍ നിന്നും ബിബിബി പ്ലസ് സ്റ്റേബിള്‍ ആയി ഉയര്‍ന്നു. മുന്‍നിര റേറ്റിങ് ഏജന്‍സിയായ കെയര്‍ റേറ്റിങ്സ് ആണ് മുത്തൂറ്റ് ഫിനാന്‍സിയേഴ്സിന് ഉയര്‍ന്ന റേറ്റിങ് നല്‍കിയത്. മികച്ച ബ്രാന്‍ഡ് മൂല്യം, പ്രമോട്ടര്‍മാരുടെ അനുഭവസമ്പത്ത്, മികച്ച ആസ്തി മൂല്യവും മൂലധന പര്യാപ്തതയും, ലാഭ്യസാധ്യതയിലും പ്രവര്‍ത്തന വിപുലപ്പെടുത്തുന്നതിലും കാഴ്ചവെച്ച മുന്നേറ്റം എന്നീ ഘടകങ്ങളാണ് ക്രെഡിറ്റ് റേറ്റിങ് മെച്ചപ്പെടുത്താന്‍ സഹായിച്ചത്.

'കമ്പനി ശരിയായ ദിശയിലാണ് വളരുന്നത് എന്നതിനെ തെളിവാണ് മെച്ചപ്പെട്ട ഈ പുതിയ റേറ്റിങ്. ഉപഭോക്താക്കളുടെ പിന്തുണയില്ലാതെ ഇതൊരിക്കലും സ സാധ്യമാകുമായിരുന്നില്ല. കോര്‍പറേറ്റ്, റീട്ടെയ്ല്‍ മേഖലകളില്‍ പ്രവര്‍ത്തനം വിപുലപ്പെടുത്താന്‍ ഈ റേറ്റിങ് സഹായകമാകും. ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്,' മുത്തൂറ്റ് മിനി മാനേജിങ് ഡയറക്ടര്‍ മാത്യു മുത്തൂറ്റ് പറഞ്ഞു.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം 18 ശതമാനം വളര്‍ച്ച നേടിയ മുത്തൂറ്റ് മിനി ഇതേ വര്‍ഷം കടപ്പത്രങ്ങളിലൂടെ (എന്‍.സി.ഡി) 700 കോടി രൂപ സമാഹരിച്ചിരുന്നു. ഇക്കാലയളവില്‍ 23 ശാഖകളും അഞ്ച് സോണല്‍ ഓഫീസുകളും പുതുതായി ആരംഭിച്ചു. സ്വര്‍ണ വായ്പാ മേഖലയില്‍ ഡിജിറ്റല്‍ പുതുമകള്‍ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് കമ്പനി. നടപ്പുസാമ്പത്തിക വര്‍ഷം 75 ശതമാനം വളര്‍ച്ചയും നൂറിലേറെ ശാഖകര്‍ തുറക്കാനുമാണ് ലക്ഷ്യമിടുന്നത്

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT