Banking, Finance & Insurance

എസ്ബിഐ തുണയായി; എൻബിഎഫ്‌സികൾക്ക് ഓഹരി വിപണിയിൽ നേട്ടം

Dhanam News Desk

ഓഹരിവിപണിയിൽ പ്രതിസന്ധി നേരിട്ടുകൊണ്ടിരുന്ന രാജ്യത്തെ ബാങ്കിതര ധനകാര്യ സ്ഥാപങ്ങൾക്ക് ബുധനാഴ്ച ഓഹരിവിപണിയിൽ നേട്ടം. എൻബിഎഫ്‌സികളിൽ നിന്ന് ലോൺ പോർട്ട്ഫോളിയോകൾ വാങ്ങുന്നതിനുള്ള ടാർഗറ്റ് മൂന്നിരട്ടിയാക്കി ഉയർത്തുമെന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) പ്രഖ്യാപനമാണ് ഈ നിരയിലുള്ള കമ്പനികളെ കരകയറ്റിയത്‌.

എൻബിഎഫ്‌സികളുടെ 45,000 കോടി രൂപയോളമുള്ള ലോൺ അസറ്റുകൾ വാങ്ങാൻ തയ്യാറാണെന്ന് ഇന്നലെയാണ് എസ്ബിഐ പ്രഖ്യാപിച്ചത്. മുൻപ് 15,000 കോടി രൂപയാണെന്നാണ് അറിയിച്ചിരുന്നത്.

ഐഎൽ & എഫ്എസ്‌ പ്രതിസന്ധി മൂലം ഓഹരിവിപണിയിൽ നഷ്ടം നേരിട്ടുകൊണ്ടിരിക്കുകയായിരുന്നു എൻബിഎഫ്‌സികൾക്ക് ഈ നീക്കം ഒരു കൈത്താങ്ങാകുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. കമ്പനികൾക്ക് ആവശ്യത്തിന് പണലഭ്യത ഉറപ്പാക്കാൻ ഇതുമൂലം കഴിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT