Banking, Finance & Insurance

ബാങ്ക് അക്കൗണ്ടിന് നാലു നോമിനി വരെ, നിയമഭേദഗതി ബില്‍ ലോക്‌സഭ പാസാക്കി; മുഖ്യ മാറ്റങ്ങള്‍ എന്തെല്ലാം?

സഹകരണ ബാങ്ക് ഡയറക്ടര്‍മാരുടെ കാര്യത്തിലും വ്യവസ്ഥകളില്‍ ഭേദഗതി

Dhanam News Desk

ബാങ്കിംഗ് നിയമ ഭേദഗതി ബില്‍ ലോക്‌സഭ പാസാക്കി. ബാങ്കുകളുടെ പ്രവർത്തനം മെച്ചപ്പെടുത്തുക, നിക്ഷേപകര്‍ക്ക് കൂടുതല്‍ സാമ്പത്തിക സുരക്ഷിതത്വം നല്‍കുക, ഉപയോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ നല്‍കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ കൊണ്ടുവരുന്ന നിയമഭേദഗതിയിലെ പ്രധാന വ്യവസ്ഥകള്‍ ഇവയാണ്:

♦ ഒരു അക്കൗണ്ടിന് നാലു നോമിനികളെ വരെ വെക്കാം.

♦ അവകാശിയില്ലാത്ത ഓഹരി, ലാഭവിഹിതം, പലിശ, ബോണ്ട് എന്നിവ ഇനി നിക്ഷേപ വിദ്യാഭ്യാസ-സംരക്ഷണ വിധിയിലേക്ക്. അര്‍ഹത പിന്നീട് തെളിയിച്ചാല്‍ റീഫണ്ട്.

♦ സഹകരണ ബാങ്ക് ഡയറക്ടര്‍മാരുടെ കാലാവധി (ചെയര്‍മാനും മുഴുസമയ ഡയറക്ടറും ഒഴികെ) എട്ടില്‍ നിന്ന് 10 വര്‍ഷമാക്കുക.

♦ സംസ്ഥാന സഹകരണ ബാങ്ക് ബോര്‍ഡില്‍ കേന്ദ്ര സഹകരണ ബാങ്കിന്റെ ഒരു ഡയറക്ടറെ ഉള്‍പ്പെടുത്തുക.

♦ റിസര്‍വ് ബാങ്കിന് കൃത്യമായ വിവരങ്ങള്‍ പൊതുമേഖല ബാങ്കുകള്‍ കൈമാറുക, അതുവഴി നിക്ഷേപ സുരക്ഷിതത്വം, ഓഡിറ്റിംഗ് മേന്മ എന്നിവ ഉറപ്പു വരുത്തുക.

♦ ഓഡിറ്റര്‍മാരുടെ വേതനം നിശ്ചയിക്കുന്നതില്‍ ബാങ്കുകള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കുക.

♦ ഡയറക്ടര്‍മാരാകുന്നതിന് ബാങ്കുമായുള്ള ഇടപാടു പരിധി നിയന്ത്രണം അഞ്ചു ലക്ഷത്തില്‍ നിന്ന് രണ്ടു കോടി രൂപയായി ഉയര്‍ത്തുക.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT