canva
Banking, Finance & Insurance

അക്കൗണ്ടില്‍ പണമില്ലെങ്കിലും യു.പി.ഐ ഇടപാട് നടത്താം, മാസത്തവണയായി തിരിച്ചടക്കാനും സൗകര്യം വരുന്നു; സര്‍വീസ് ചാര്‍ജ് ഈടാക്കാതെ വരുമാനം കൂട്ടാന്‍ ഇതൊരു പുതുതന്ത്രം

സേവിംഗ്‌സ് അക്കൗണ്ടുമായി ബന്ധിപ്പിച്ച യു.പി.ഐ ഇടപാടുകളില്‍ സര്‍വീസ് ഫീസ് ഈടാക്കാനുള്ള പരിമിതിയും പുതിയ നീക്കത്തിന് പിന്നിലുണ്ട്

Dhanam News Desk

യു.പി.ഐ ഇടപാടുകള്‍ നിശ്ചിത മാസത്തവണകളായി തിരിച്ചടക്കാനുള്ള സംവിധാനം വരുന്നു. നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പറേഷന്‍ (എന്‍.പി.സി.ഐ) ഇതിന്റെ ഒരുക്കങ്ങളിലെന്ന് റിപ്പോര്‍ട്ട്. നിലവില്‍ സേവിംഗ്‌സ് അക്കൗണ്ടുമായി ബന്ധിപ്പിച്ച യു.പി.ഐ ആപ്പിലൂടെയാണ് ഭൂരിഭാഗം പണമിടപാടുകളും നടക്കുന്നത്. ഇതിന് പകരം ക്രെഡിറ്റ് കാര്‍ഡ് മാതൃകയില്‍ യു.പി.ഐ ആപ്പുകള്‍ ഉപയോഗിച്ച് ഇടപാട് പൂര്‍ത്തിയാക്കാം. അക്കൗണ്ടില്‍ പണമില്ലെങ്കിലും ഷോപ്പിംഗ് നടക്കുമെന്ന് അര്‍ത്ഥം. ഈ തുക മാസത്തവണകളായി തിരിച്ചടച്ചാല്‍ മതിയാകും. ഫിന്‍ടെക് സ്ഥാപനങ്ങളുമായി എന്‍.പി.സി.ഐ ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടത്തുകയാണെന്നാണ് റിപ്പോര്‍ട്ട്.

നിലവില്‍ റുപേ ക്രെഡിറ്റ് കാര്‍ഡ്, ക്രെഡിറ്റ് ലൈന്‍ എന്നീ വായ്പാ സേവനങ്ങള്‍ യു.പി.ഐ ആപ്പുകളിലൂടെ ലഭിക്കുന്നുണ്ട്. ഇതിന് പുറമെയാണ് മറ്റൊരു വായ്പാ രീതി കൂടി അവതരിപ്പിക്കാന്‍ എന്‍.പി.സി.ഐ നീക്കം. ഇതിലൂടെ യു.പി.ഐ സേവന ദാതാക്കള്‍ക്ക് വരുമാന വര്‍ധനയുണ്ടാകുമെന്നാണ് കരുതുന്നത്. നിലവില്‍ സേവിംഗ്‌സ് അക്കൗണ്ടുമായി ബന്ധിപ്പിച്ച യു.പി.ഐ ഇടപാടുകള്‍ക്ക് സര്‍വീസ് ചാര്‍ജ് ഈടാക്കാന്‍ കഴിയുന്നില്ല. എന്നാല്‍ യു.പി.ഐ ഇടപാടുകള്‍ക്കുള്ള തുക വായ്പയായി നല്‍കിയാല്‍ വരുമാന സാധ്യത എന്‍.പി.സി.ഐ മുന്നില്‍ കാണുന്നുണ്ട്.

വരുന്നത് വന്‍ മാറ്റം

കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള പണമിടപാടുകളില്‍ ക്രെഡിറ്റ്, ഡെബിറ്റ്, ഇ.എം.ഐ എന്നീ ഓപ്ഷനുകള്‍ നിലവിലുണ്ട്. ഇതേ മാതൃകയില്‍ യു.പി.ഐ ആപ്പുകളിലും കൊണ്ടുവരാനാണ് നീക്കം. ക്രെഡിറ്റ് കാര്‍ഡ് ഇല്ലാത്തവര്‍ക്കും ഷോപ്പിംഗ് നടത്തുമ്പോള്‍ മാസത്തവണയില്‍ സാധനങ്ങള്‍ വാങ്ങാന്‍ ഇതിലൂടെ കഴിയും. നിലവില്‍ 25-30 കോടി ഉപയോക്താക്കള്‍ ചേര്‍ന്ന് പ്രതിമാസം 2,000 കോടി ഇടപാടുകള്‍ യു.പി.ഐ ആപ്പുകള്‍ വഴി നടത്തുന്നുണ്ടെന്നാണ് കണക്ക്. ഇത് വര്‍ധിപ്പിക്കുന്നത് കൂടി ലക്ഷ്യമിട്ടാണ് പുതിയ സംവിധാനങ്ങള്‍ നടപ്പിലാക്കുന്നതെന്നും ദി ഇക്കണോമിക്‌സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഇത്തരം ചെറുലോണുകള്‍ നല്‍കുമ്പോള്‍ അവ തിരിച്ചുപിടിക്കുന്നത് ബാങ്കുകള്‍ക്ക് മുന്നില്‍ വെല്ലുവിളിയാകുമോയെന്ന ആശങ്കയും വിദഗ്ധര്‍ ഉന്നയിക്കുന്നുണ്ട്.

The National Payments Corporation of India (NPCI) is planning to introduce EMI payments on UPI, marking a major step in digital credit expansion. Learn how this move will impact consumers, lenders, and merchants.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT