Banking, Finance & Insurance

രാജ്യത്തെ വായ്പയുടെ 10% മാത്രമേ ഗ്രാമങ്ങളിൽ എത്തുന്നുള്ളുവെന്ന് ക്രെഡിറ്റ് ആക്സസ് ഗ്രാമീണ്‍ ചെയര്‍മാന്‍

സമിറ്റും അവാര്‍ഡ് ദാന ചടങ്ങും എല്‍ഐസി മാനേജിംഗ് ഡയറക്റ്റര്‍ ബി സി പട്‌നായിക്ക് ഉദ്ഘാടനം ചെയ്തു

Dhanam News Desk

ജനസംഖ്യയുടെ 65 ശതമാനം ഗ്രാമങ്ങളിലാണ് ഉള്ളതെങ്കിലും രാജ്യത്ത് വിതരണം ചെയ്യുന്ന മൊത്തം വായ്പയുടെ 10 ശതമാനം മാത്രമേ ഗ്രാമങ്ങളിലെത്തുന്നുള്ളു എന്ന് മൈക്രോ ഫിനാൻസ് സ്ഥാപനമായ ക്രെഡിറ്റ് ആക്സസ് ഗ്രാമീണ്‍ ചെയര്‍മാന്‍ ജോര്‍ജ്ജ് ജോസഫ് പറഞ്ഞു. ധനം ബിഎഫ്എസ്‌ഐ സമിറ്റിറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ധനം ബിസിനസ് മാഗസിന്റെ ആഭിമുഖ്യത്തില്‍ കൊച്ചിയില്‍ സംഘടിപ്പിച്ച ധനം ബിഎഫ്എസ്‌ഐ സമിറ്റും അവാര്‍ഡ് ദാന ചടങ്ങും എല്‍ഐസി മാനേജിംഗ് ഡയറക്റ്റര്‍ ബി സി പട്‌നായിക്ക് ഉദ്ഘാടനം ചെയ്തു. കൊച്ചി ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന സമിറ്റിലും അവാര്‍ഡ് നൈറ്റിലുമായി ബാങ്കിംഗ്, ഫിനാന്‍സ്, നിക്ഷേപ, ഇന്‍ഷുറന്‍സ് മേഖലയില്‍ നിന്നുള്ള 20 ഓളം വിദഗ്ധര്‍ പ്രഭാഷണങ്ങള്‍ നടത്തും.

സാമ്പത്തിക, നിക്ഷേപ, ധനകാര്യ സേവന രംഗത്തെ കമ്പനികളുടെ സ്റ്റാളുകളും സമിറ്റിലുണ്ട്. മുത്തൂറ്റ് ഫിനാന്‍സാണ് സമിറ്റിന്റെ പ്രസന്റിംഗ് സ്പോസര്‍. ബി.എഫ്.എസ്.ഐ രംഗത്ത് കഴിഞ്ഞ വര്‍ഷം തിളക്കമാര്‍ന്ന നേട്ടം സ്വന്തമാക്കിയ സ്ഥാപനങ്ങളെയും വ്യക്തികളെയും ആദരിക്കു അവാര്‍ഡ് ദാന ചടങ്ങും വിരുന്നും ഇന്ന് വൈകിട്ട് നടക്കും. അവാര്‍ഡ് നൈറ്റില്‍ നബാര്‍ഡ് ചെയര്‍മാന്‍ കെ വി ഷാജി മുഖ്യാതിഥിയായി എത്തും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT