രാജ്യത്തെ പ്രമുഖ ഫിനാന്‍ഷ്യല്‍ ടെക്‌നോളജി കമ്പനിയായ പേടിഎമ്മിന്റെ പേമെന്റ് ഗേറ്റ് വേ കഴിഞ്ഞ മൂന്നു വര്‍ഷത്തിനടയില്‍ വളര്‍ന്നത് 2400 ശതമാനം. ഓരോ മാസവും പേടിഎം ഗേറ്റ് വേയിലൂടെ നടക്കുന്നത് 40 കോടി ഇടപാടുകളാണെന്നാണ് റിപ്പോര്‍ട്ട്. മറ്റുള്ള പേമെന്റ് ഗേറ്റ് വേ കമ്പനികള്‍ എല്ലാം കൂടി ചെയ്തതിനേക്കാള്‍ കൂടുതലാണിതെന്ന് പേടിഎം സീനിയര്‍ വൈസ് പ്രസിഡന്റ് പുനീത് ജെയ്ന്‍ പറയുന്നു.
ഐആര്‍സിടിസി, യൂബര്‍, സൊമാറ്റോ, സ്വിഗ്ഗി തുടങ്ങിയ പ്രമുഖ ഇ കൊമേഴ്‌സ് കമ്പനികളെല്ലാം പേടിഎം പേമെന്റ് ഗേറ്റ്‌വേ ഉപയോഗിക്കുന്നുണ്ട്.
ഇന്നവേഷന്‍ രംഗത്തും മുന്നിട്ടു നില്‍ക്കുന്ന പേടിഎം പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി 15 പുതിയ ഉല്‍പ്പന്നങ്ങളാണ് കഴിഞ്ഞ വര്‍ഷം മാത്രം അവതരിപ്പിച്ചത്.
രാജ്യത്ത് ഉപഭോഗം കുറഞ്ഞു വരുന്ന പ്രതികൂല സാഹചര്യത്തിലാണ് ഈ വളര്‍ച്ചയെന്നത് തിളക്കം കൂട്ടുന്നു. ഡിജിറ്റല്‍ ബിസിനസ് മേഖലയില്‍ മാന്ദ്യം ബാധിച്ചിട്ടില്ലെന്നാണ് പുനീതിന്റെ അഭിപ്രായം.
അടുത്തിടെ വിസയുടെ പങ്കാളിത്തത്തോടെ, 2000 രൂപയില്‍ താഴെയുള്ള ഇടപാടുകള്‍ക്ക് പേടിഎം ഒടിപി വേരിഫിക്കേഷന്‍ സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. ഇത് ചെറിയ തുകയ്ക്ക് പോലും ഓണ്‍ലൈന്‍ സംവിധാനം ഉപയോഗിക്കാനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Read DhanamOnline in English
Subscribe to Dhanam Magazine