Banking, Finance & Insurance

മിനിമം ബാലന്‍സില്ല, പഞ്ചാബ് നാഷണല്‍ ബാങ്ക് പിഴയിലൂടെ നേടിയത് 170 കോടി രൂപ

എടിഎം ഇടപാടുകള്‍ക്കുള്ള ചാര്‍ജ് ഇനത്തില്‍ 74.28 കോടി രൂപയാണ് ബാങ്കിന്റെ വരുമാനം

Dhanam News Desk

ബാങ്ക് അക്കൗണ്ടില്‍ മിനിമം ചാര്‍ജ് നിലനിര്‍ത്താതിനാല്‍ 2021 സാമ്പത്തിക വര്‍ഷത്തില്‍ ഉപഭോക്താക്കളില്‍നിന്ന് പഞ്ചാബ് നാഷണല്‍ ബാങ്ക് പിഴയായി നേടിയത് 170 കോടി. വിവരാവകാശ രേഖയിലാണ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബാങ്ക് ഇക്കാര്യം വ്യക്തമാക്കിയത്. 2019-20 സാമ്പത്തിക വര്‍ഷത്തില്‍ 286.24 കോടി രൂപയായിരുന്നു ഈയിനത്തില്‍ ബാങ്കിന്റെ വരുമാനം.

2020-21 ഏപ്രില്‍-ജൂണ്‍ കാലയളവില്‍ പിഴയിലൂടെ ലഭിച്ചത് 35.46 കോടി രൂപയായിരുന്നു. സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ അത്തരം നിരക്കുകള്‍ ബാങ്ക് ഈടാക്കിയിരുന്നില്ല. മൂന്നാമത്തെയും നാലാമത്തെയും പാദങ്ങളില്‍, യഥാക്രമം 48.11 കോടി രൂപയും 86.11 കോടി രൂപയുമാണ് മിനിമം ബാലന്‍സില്ലാത്തതിനാല്‍ ഉപഭോക്താക്കളില്‍നിന്ന് ബാങ്ക് പിഴ ഈടാക്കിയത്. മധ്യപ്രദേശിലെ സാമൂഹിക പ്രവര്‍ത്തകന്‍ ചന്ദ്ര ശേഖര്‍ ഗൗര്‍ നല്‍കിയ വിവരാവകാശ അപേക്ഷയില്‍ നല്‍കിയ മറുപടിയിലാണ് ബാങ്ക് ഇക്കാര്യം വ്യക്തമാക്കിയത്.

കൂടാതെ, 2021 സാമ്പത്തിക വര്‍ഷത്തില്‍ എടിഎം ഇടപാടുകള്‍ക്കുള്ള ചാര്‍ജ് ഇനത്തില്‍ 74.28 കോടി രൂപയും ബാങ്ക് നേടി. 2019-20 ല്‍ ഇത് 114.08 കോടി രൂപയായിരുന്നു. 2020-21 ആദ്യ പാദത്തില്‍ എടിഎം ഇടപാട് ചാര്‍ജുകള്‍ ബാങ്ക് ഒഴിവാക്കിയിരുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT