Banking, Finance & Insurance

10,000 കോടി രൂപ! 3 വർഷം കൊണ്ട് ബാങ്കുകൾ നിങ്ങളിൽ നിന്ന് ഈടാക്കിയ തുക

Dhanam News Desk

കഴിഞ്ഞ മൂന്നര വർഷത്തിനിടയിൽ പൊതുമേഖലാ ബാങ്കുകൾ ഉപഭോക്താക്കളിൽ നിന്ന് ഈടാക്കിയത് 10,000 കോടി രൂപ. വിവിധ ചാർജുകളുടെ പേരിലാണ് ഇത്രയും തുക ശേഖരിച്ചിരിക്കുന്നത്.

ലോക്‌സഭയിൽ ധനകാര്യ മന്ത്രാലയം സമർപ്പിച്ച വിവരങ്ങൾ അനുസരിച്ച് ഏറ്റവും കൂടുതൽ പണം ഈടാക്കിയിരുന്നത് രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ ആണ്; 4,448 കോടി രൂപ.

പഞ്ചാബ് നാഷണൽ ബാങ്ക് 816 കോടിയും ബാങ്ക് ഓഫ് ബറോഡ 511 കോടി രൂപയും ഈടാക്കിയിട്ടുണ്ട്. മിനിമം ബാലൻസ് സൂക്ഷിക്കാത്തതിനുള്ള പിഴ, സൗജന്യ ട്രാൻസാക്ഷൻ കൂടാതെയുള്ള എടിഎം ഇടപാടുകൾ എന്നിവ ഇതിലുൾപ്പെടും.

സ്വകാര്യ ബാങ്കുകളും ഇത്തരത്തിൽ തുക ഈടാക്കിയിട്ടുണ്ട്. എന്നാൽ പാർലമെന്റിൽ സമർപ്പിച്ച രേഖകളിൽ പൊതുമേഖലാ ബാങ്കുകളുടെ കണക്കുകൾ മാത്രമേ ഉള്ളൂ.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT