ബാങ്ക് അക്കൗണ്ടുകളില്‍ കെവൈസി പുതുക്കുന്നതിനുള്ള സമയപരിധി നീട്ടി. 2021 ഡിസംബര്‍ 31-ല്‍ നിന്ന് 2022 മാര്‍ച്ച് 31 വരെ ഒമിക്രോണ്‍ വേരിയന്റിലെ കുതിപ്പ് കാരണമാണ് ഉപഭോക്താക്കള്‍ക്ക് സൗകര്യപ്രദമാകുന്ന രീതിയില്‍ സമയപരിധി വീണ്ടും നീട്ടിയത്.
മുമ്പും മെയ് 5, 2021 ലും ഇതിനായുള്ള അവസാന തീയതി നീട്ടി നല്‍കിയിരുന്നു. പുതുതായി കെവൈസി രേഖകള്‍ സമര്‍പ്പിക്കുന്നവര്‍ക്കും രേഖകള്‍ പുതുക്കേണ്ടവര്‍ക്കും ഈ കാലാവധി ഉപയോഗിക്കാം.
Know Your Customer ഫോം അഥവാ കെവൈസി ഉപഭോക്താക്കളുടെ പ്രാഥമികവിവരങ്ങളും ഏറ്റവും പുതിയ രേഖകളും സൂക്ഷിച്ചുവയ്ക്കാനുള്ള സംവിധാനമാണ്. ഓണ്‍ലൈനിലൂടെയും പല ബാങ്കുകളും കെവൈസി രേഖ സ്വീകരിക്കാറുണ്ട്. എന്നാല്‍ ഗ്രാമങ്ങളിലുള്ളവര്‍ക്കും അത്തരത്തില്‍ സൗകര്യങ്ങളില്ലാത്തവര്‍ക്കും ലോക്ഡൗണുകളോടനുബന്ധിച്ച് ബാങ്കില്‍ എത്താന്‍ സൗകര്യമില്ലാത്തതിനാലാണ് മുമ്പും തീയതി നീട്ടി നല്‍കിയിരുന്നത്.
കെവൈസി നിബന്ധനകള്‍ പാലിക്കാത്തതിനാല്‍ പണം കൈമാറ്റം, നിക്ഷേപം, പിന്‍വലിക്കല്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട ബാങ്ക് അക്കൗണ്ടുകള്‍ക്ക് ഒരു നിയന്ത്രണവും ഏര്‍പ്പെടുത്താതിരിക്കാനാണ് ഈ ഇളവ് നല്‍കിയത്.
ആര്‍ബിഐ ചട്ടപ്രകാരം, കെവൈസിക്ക് കീഴില്‍, ഒരു ബാങ്ക് ഉപഭോക്താവ് തന്റെ ഏറ്റവും പുതിയ വിശദാംശങ്ങള്‍ സമര്‍പ്പിക്കേണ്ടതുണ്ട്. അതില്‍ പാന്‍, ആധാര്‍, പാസ്പോര്‍ട്ട് തുടങ്ങിയ വിലാസ തെളിവുകള്‍, ഏറ്റവും പുതിയ ഫോട്ടോ, ബാങ്ക് ആവശ്യപ്പെടുന്ന മറ്റ് വിശദാംശങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു.
പണം വെളുപ്പിക്കല്‍ തടയല്‍ നിയമം, 2002, കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ (രേഖകള്‍ പരിപാലിക്കല്‍) റൂള്‍സ്, 2005 (Money-Laundering Act, 2002 and the Prevention of Money-Laundering (Maintenance of Records) Rules, 2005.) എന്നിവ പ്രകാരം ഒരു ബാങ്ക്/ ധനകാര്യ സ്ഥാപനം ഉപഭോക്താക്കളില്‍ നിന്ന് KYC വാങ്ങുക എന്നത് കര്‍ശനമായി പാലിക്കേണ്ടതുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine