ഡിജിറ്റല്‍ പേയ്‌മെന്റുകളുടെ e-mandateന് റിസര്‍വ് ബാങ്ക് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. നിലവിലുള്ള നിയമങ്ങള്‍ ഒറ്റ ചട്ടക്കൂടിലാക്കി ലളിതമാക്കുകയും ഉപയോക്തൃ സേവനം മെച്ചപ്പെടുത്തുകയും ചെയ്യുകയാണ് ലക്ഷ്യം. വലിയ രീതിയിലുള്ള മാറ്റങ്ങളല്ല, പക്ഷേ കാര്യങ്ങള്‍ വ്യക്തവും എളുപ്പവുമാക്കുന്ന നീക്കമാണിത്.
പ്രധാന മാറ്റം 15,000 പരിധിയിലാണ്. ഈ തുകയ്ക്ക് താഴെയുള്ള ആവര്‍ത്തന പേയ്‌മെന്റുകള്‍ക്ക് (recurring payments) ആദ്യ അംഗീകാരത്തിന് ശേഷം ഓരോ തവണയും OTP ആവശ്യമില്ല. 15,000 കവിഞ്ഞ ഇടപാടുകള്‍ക്ക് സുരക്ഷ ഉറപ്പാക്കാന്‍ ഓരോ തവണയും അധിക authentication (OTP പോലുള്ളത്) ആവശ്യമായിരിക്കും. അതേസമയം, ഇന്‍ഷുറന്‍സ് പ്രീമിയം, മ്യൂച്വല്‍ ഫണ്ട് എസ്.ഐ.പി, ക്രെഡിറ്റ് കാര്‍ഡ് ബില്ലുകള്‍ പോലുള്ള പ്രധാന സാമ്പത്തിക ഇടപാടുകള്‍ക്ക് ഒരു ലക്ഷം വരെ OTP ഇല്ലാതെ തന്നെ ഓട്ടോ-ഡെബിറ്റ് അനുവദിക്കുന്ന സൗകര്യവും റിസര്‍വ് ബാങ്ക് നല്‍കിയിട്ടുണ്ട്.
e-mandate ഉപയോഗിക്കുന്നതിന് ഉപഭോക്താക്കളില്‍ നിന്ന് അധിക ചാര്‍ജുകള്‍ ഈടാക്കരുതെന്ന് RBI വ്യക്തമാക്കിയിട്ടുണ്ട്. ഇതിനൊപ്പം ബാങ്കുകളും പേയ്‌മെന്റ് സ്ഥാപനങ്ങളും ട്രാന്‍സാക്ഷന്‍ അലര്‍ട്ടില്‍ grievance redressal വിവരങ്ങള്‍ നല്‍കണം. അനധികൃത ഇടപാടുകള്‍ക്കെതിരെ സംരക്ഷണം ഉറപ്പാക്കണം. വ്യക്തമായ dispute-handling സംവിധാനം ഒരുക്കണം. ഇത് ഡിജിറ്റല്‍ പേയ്‌മെന്റുകളില്‍ വിശ്വാസം വര്‍ധിപ്പിക്കാനാണ്.
ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ് പുതുക്കിയാലും പഴയ ഓട്ടോ-ഡെബിറ്റ് mandate തുടരും. വീണ്ടും സജ്ജമാക്കേണ്ട ബുദ്ധിമുട്ട് ഒഴിവാക്കുന്ന പ്രായോഗിക മാറ്റമാണിത്. OTT, വൈദ്യുതി ബില്‍, EMI, SIP എന്നിവ പോലുള്ള സാധാരണ പേയ്‌മെന്റുകള്‍ ഇനി തടസ്സമില്ലാതെ നടക്കും. ചെറിയ തുകകളില്‍ OTP ബുദ്ധിമുട്ടില്ല, എന്നാല്‍ വലിയ ഇടപാടുകള്‍ക്ക് സുരക്ഷ ഉറപ്പാണ്.
Read DhanamOnline in English
Subscribe to Dhanam Magazine