Banking, Finance & Insurance

ഡിജിറ്റല്‍ പേയ്‌മെന്റ് വേഗത്തിലാക്കാന്‍ എസ്ബിഐയും ഹിറ്റാച്ചിയും കൈകോർക്കുന്നു

Dhanam News Desk

രാജ്യത്തെ ഡിജിറ്റല്‍ പണമിടപാടുകൾ വേഗത്തിലാക്കാൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും ഹിറ്റാച്ചി പേയ്മെന്റ് സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡും സംയുക്ത സംരംഭം ആരംഭിക്കുന്നു.

ഇതിന്റെ ഭാഗമായി ഡിജിറ്റല്‍ പേയ്മെന്റ് പ്ലാറ്റ്‌ഫോം, കാര്‍ഡ് അക്‌സെപ്റ്റന്‍സ് പ്ലാറ്റ്‌ഫോം എന്നിവ സ്ഥാപിക്കും. കരാറില്‍ ഇരു കമ്പനികളും ഒപ്പുവച്ചു. ജാപ്പനീസ് കമ്പനിയായ ഹിറ്റാച്ചി ഇന്ത്യയുടെ ഉപകമ്പനിയാണ് ഹിറ്റാച്ചി പേയ്മെന്റ് സര്‍വീസസ്.

എസ്ബിഐയ്ക്കായിരിക്കും സംയുക്ത സംരംഭത്തില്‍ ഭുരിപക്ഷം ഓഹരികള്‍. ഹിറ്റാച്ചി ആവശ്യമായ സാങ്കേതിക വിദ്യയും മാനേജ്‌മെന്റ് സേവനവും ലഭ്യമാക്കും. ഡിജിറ്റല്‍ പേമെന്റ് മേഖലയില്‍ എസ്ബിഐയും ഹിറ്റാച്ചി പേയ്മെന്റ്‌സും 2011 മുതല്‍ സഹകിച്ചു പോരുന്ന കമ്പനികളാണ്.

പ്രയാസമില്ലാതെ ഏറ്റവും ലളിതമായ ആധുനിക പേമെന്റ് പ്ലാറ്റ്‌ഫോം ഇടപാടുകാര്‍ക്കു ലഭ്യമാക്കുകയെന്നതാണ് ഈ സംയുക്ത സംരഭത്തിന്റെ ലക്ഷ്യമെന്ന് എസ്ബിഐ ചെയര്‍മാന്‍ രജനീഷ് കുമാര്‍ പറഞ്ഞു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT