Banking, Finance & Insurance

ചിപ്പ് ഘടിപ്പിച്ച എടിഎം കാർഡിലേക്ക് മാറാൻ ഉപഭോക്താക്കളോട് എസ്ബിഐ 

Dhanam News Desk

ചിപ്പ് ഘടിപ്പിച്ച എടിഎം കാർഡിലേക്ക് മാറാൻ ഉപഭോക്താക്കളോട് എസ്ബിഐ ആവശ്യപ്പെട്ടു. നിലവിൽ ഉപയോഗത്തിലുള്ള മാഗ്-സ്‌ട്രൈപ്‌ എടിഎം-ഡെബിറ്റ് കാർഡുകൾ സുരക്ഷിതമല്ലാത്തതിനാലാണിത്.

കാർഡിനു പിന്നിൽ കറുത്ത കാന്തിക സ്ട്രിപ്പ് ഉള്ളവയാണ് മാഗ്-സ്‌ട്രൈപ്‌ കാർഡുകൾ. ഇവയെല്ലാം പിൻവലിച്ച് മൈക്രോ പ്രോസസർ ഘടിപ്പിച്ച ഇഎംവി ചിപ്പ് കാർഡുകൾ ഉപഭോക്താക്കൾക്ക് നൽകാൻ ആർബിഐ ഡിസംബർ 31 വരെ ബാങ്കുകൾക്ക് സമയം നൽകിയിട്ടുണ്ട്.

പുതിയ കാർഡുകൾ സൗജന്യമായി നൽകും. ഓൺലൈൻ ബാങ്ക് തട്ടിപ്പുകൾ ഒരു പരിധിവരെ തടയാൻ പുതിയ കാർഡിന് കഴിയും. അന്താരാഷ്ട്ര തലത്തിൽ ഉപയോഗത്തിലുള്ളവയാണ് ഇഎംവി കാർഡുകൾ.

നിങ്ങളുടേത് മാഗ്-സ്‌ട്രൈപ്‌ കാർഡ് ആണോ എന്ന് എങ്ങനെയറിയാം

മാഗ്-സ്‌ട്രൈപ്‌ കാർഡും ഇഎംവി ചിപ്പ് കാർഡും തിരിച്ചറിയുക എളുപ്പമാണ്. ഇഎംവി ചിപ്പ് കാർഡിന്റെ മുൻ ഭാഗത്തുതന്നെ ഒരു ചിപ്പ് കാണാം. അങ്ങനെയൊന്ന് ഇല്ലെങ്കിൽ അത് മാഗ്-സ്‌ട്രൈപ്‌ കാർഡ് ആയിരിക്കും.

പുതിയ കാർഡിന് എങ്ങിനെ അപേക്ഷിക്കാം

എസ്ബിഐയുടെ ഇന്റർനെറ്റ് ബാങ്കിംഗ് സൗകര്യം ഉപയോഗിക്കുന്നവർക്ക് ഓൺലൈൻ വഴി അപേക്ഷിക്കാം. അല്ലാത്തവർ അതാത് ബ്രാഞ്ചിൽ എത്തി അപേക്ഷ നൽകണം.

ഓൺലൈനിൽ അപേക്ഷ നൽകുന്നവർ www.onlinesbi.com എന്ന എസ്ബിഐയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ലോഗിൻ ചെയ്യണം. ഹോം പേജിൽ തന്നിരിക്കുന്ന 'ഇ-സർവീസസ്' എന്ന ടാബിൽ ക്ലിക്ക് ചെയ്യുക. അതിനുശേഷം, എടിഎം കാർഡ് സർവീസസ് എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. തന്നിരിക്കുന്ന നിർദേശങ്ങൾ അനുസരിച്ച് അപേക്ഷ സമർപ്പിക്കാം.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT