Banking, Finance & Insurance

ഓണ്‍ലൈന്‍ പണം കൈമാറ്റം; അഞ്ച് ലക്ഷം രൂപ വരെ ചാര്‍ജ് ഈടാക്കില്ലെന്ന് എസ്ബിഐ

2 ലക്ഷം രൂപ വരെയായിരുന്നു ഇതുവരെയുള്ള പരിധി. ഇന്റര്‍നെറ്റ് ബാങ്കിംഗ്, മൊബൈല്‍ ബാങ്കിംഗ് എന്നിവയ്‌ക്കെല്ലാം ബാധകം. വിശദാംശങ്ങള്‍.

Dhanam News Desk

ഒരു ദിവസത്തില്‍ അധിക ചാര്‍ജുകള്‍ ഇല്ലാതെ നടത്താവുന്ന ഓണ്‍ലൈന്‍ പണമിടപാട് പരിധി ഉയര്‍ത്തി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(എസ്ബിഐ). ഇന്റര്‍നെറ്റ് ബാങ്കിംഗ് മൊബൈല്‍ ബാങ്കിംഗ്, യുപിഐ, യോനോ ആപ് എന്നിവ വഴി 5 ലക്ഷം രൂപ വരെ ഐഎംപിഎസ് രീതിയില്‍ തല്‍ക്ഷണകൈമാറ്റം നടത്താന്‍ ഫെബ്രുവരി 1 മുതല്‍ സര്‍വീസ് ചാര്‍ജൊന്നും ഈടാക്കില്ലെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) അറിയിച്ചു.

നിലവില്‍ 2 ലക്ഷം രൂപ വരെയാണ് പരമാവധി പരിധി. എന്‍ഇഎഫ്ടി, ആര്‍ടിജിഎസ് പണം കൈമാറ്റത്തിനും ഡിജിറ്റല്‍ മാര്‍ഗങ്ങള്‍ ഉപയോഗിച്ചാല്‍ എസ്ബിഐ സര്‍വീസ് ചാര്‍ജ് ഈടാക്കുകയുമില്ല. എന്നാല്‍ ഈ ഇടപാടുകള്‍ ബാങ്ക് ശാഖകളില്‍ചെന്നു നടത്തിയാല്‍ സര്‍വീസ് ചാര്‍ജും അതിന്മേല്‍ നികുതിയും (ജിഎസ്ടി) ഈടാക്കും.

1000 രൂപ വരെയുള്ള തുക ബാങ്ക് ശാഖ വഴിയും ഐഎംപിഎസ് വഴി ഫീസില്ലാതെ കൈമാറാം. അതിനുമേല്‍ 2 ലക്ഷം വരെ കൈമാറ്റത്തിന് വിവിധ സ്ലാബുകളിലായി 2 രൂപ മുതല്‍ 12 രൂപ ഫീസും ഫീസിന്റെ 18% ജിഎസ്ടിയും ഈടാക്കും. ഫെബ്രുവരി ഒന്നുമുതല്‍ ഇത് അഞ്ച് ലക്ഷം എന്ന പരിധി ആകും. ഇതിന് 20 രൂപ ഫീസും ജിഎസ്ടിയും ഈടാക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT