Image courtesy: Canva
Banking, Finance & Insurance

എസ്.ബി.ഐയില്‍ 7,150 ഒഴിവുകള്‍, യോഗ്യത ഡിഗ്രി; ജൂണ്‍ 8 വരെ അപേക്ഷിക്കാം

കേരളത്തില്‍ 403 ഒഴിവുകളാണുള്ളത്. തമിഴ്‌നാട്ടില്‍ ഇത് 396 ആണ്.

Dhanam News Desk

മുന്‍നിര പൊതുമേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ (എസ്.ബി.ഐ) അപ്രന്റീസ് ആകാന്‍ അവസരം. ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. 7,150 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ജൂണ്‍ എട്ടുവരെ അപേക്ഷിക്കാം. കേരളം ഉള്‍പ്പെടെ എല്ലാ സംസ്ഥാനങ്ങളിലും അവസരമുണ്ട്. സമീപകാലത്തെ എസ്.ബി.ഐയുടെ ഏറ്റവും വലിയ നിയമനങ്ങളിലൊന്നാകുമിത്.

കേരളത്തില്‍ 403 ഒഴിവുകളാണുള്ളത്. തമിഴ്‌നാട്ടില്‍ ഇത് 396 ആണ്. കര്‍ണാടകയില്‍ 276 ഒഴിവുകളും ഉണ്ട്. വിവിധ ജില്ലകളിലെ ഒഴിവുകള്‍ താഴെ പറയുന്ന പ്രകാരമാണ്-

തിരുവനന്തപുരം -78, കൊല്ലം -29, പത്തനംതിട്ട -21, ആലപ്പുഴ -23, കോട്ടയം -38, ഇടുക്കി -12, എറണാകുളം -60, തൃശൂര്‍ -36, പാലക്കാട് -28, മലപ്പുറം -18, കോഴിക്കോട് -30, വയനാട് -5, കണ്ണൂര്‍ -18, കാസര്‍ഗോഡ് -7.

യോഗ്യത

അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയിരിക്കണം

അല്ലെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ച തത്തുല്യ യോഗ്യത ഉണ്ടായിരിക്കണം.

ഉദ്യോഗാര്‍ഥി അപേക്ഷ സമര്‍പ്പിക്കുന്ന സ്ഥലത്തെ പ്രാദേശിക ഭാഷാ പരിജ്ഞാനം.

10-ാം ക്ലാസ് / 12-ാം ക്ലാസ് മാര്‍ക്ക് ഷീറ്റില്‍ പ്രാദേശിക ഭാഷ പഠിച്ചതായി തെളിയിക്കുന്നവര്‍ക്ക് ഭാഷാ പരീക്ഷയില്‍ നിന്ന് ഒഴിവ് ലഭിക്കാം.

പ്രായം 01 - 04 - 2026 തീയതി കണക്കാക്കി 20 നും 28 വയസിനുമിടയിലായിരിക്കണം. പിന്നാക്ക/ പട്ടിക/ ഭിന്നശേഷി വിഭാഗക്കാര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ യഥാക്രമം മൂന്ന്/ അഞ്ച്/ പത്ത് വയസ് ഇളവ് ലഭിക്കും.

തിരഞ്ഞെടുപ്പ് പ്രക്രിയ

വിവിധ ഘട്ടങ്ങളിലൂടെയാണ് സെലക്ഷന്‍ നടത്തുന്നത്. ഓണ്‍ലൈന്‍ എഴുത്തുപരീക്ഷ, പ്രാദേശിക ഭാഷാ പരീക്ഷ, രേഖ പരിശോധന, മെഡിക്കല്‍ ഫിറ്റ്‌നസ് എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. നിയമനം ലഭിക്കുന്നവര്‍ക്ക് പ്രതിമാസം 15,000 രൂപ ശമ്പളം ലഭിക്കും.

SBI announces 7,150 apprentice vacancies across India, inviting graduate applications with opportunities available in Kerala and other states

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT