Banking, Finance & Insurance

ഇന്ത്യയിലെ ഏറ്റവും വലിയ എന്‍ബിഎഫ്‌സിയായി ശ്രീറാം ഫിനാന്‍സ്

ശ്രീറാം ട്രാന്‍സ്പോര്‍ട്ട് ഫിനാന്‍സ് കമ്പനിയും, ശ്രീറാം സിറ്റി യൂണിയന്‍ ഫിനാന്‍സ് കമ്പനിയും ശ്രീറാം ഫിനാന്‍സില്‍ ലയിപ്പിച്ചു

Dhanam News Desk

ഇന്ത്യയിലെ ഏറ്റവും വലിയ റീടെയില്‍ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമായി (എന്‍ബിഎഫ്‌സി) മാറി ശ്രീറാം ഫിനാന്‍സ്. ശ്രീറാം ട്രാന്‍സ്പോര്‍ട്ട് ഫിനാന്‍സ് കമ്പനിയും ശ്രീറാം സിറ്റി യൂണിയന്‍ ഫിനാന്‍സ് കമ്പനിയും ശ്രീറാം ഫിനാന്‍സില്‍ ലയിപ്പിച്ചതോടെയാണ് ഇത് ഏറ്റവും വലിയ എന്‍ബിഎഫ്‌സിയായി മാറിയത്.

ശ്രീറാം ഫിനാന്‍സിന് 6.7 ദശലക്ഷം ഉപഭോക്താക്കളുണ്ട്. കമ്പനിയുടെ മൊത്തം മൂല്യം 40,900 കോടി രൂപയാണ്. കൈകാര്യം ചെയ്യുന്ന ആസ്തിയുടെ മൂല്യം 1,71,000 കോടി രൂപയാണ്. ഈ ലയനത്തിലൂടെ ശ്രീറാം ഫിനാന്‍സിന്റെ വ്യക്തിഗത വായ്പ, സ്വര്‍ണ വായ്പ, എംഎസ്എംഇ, വാണിജ്യ വാഹന വായ്പ എന്നിവയില്‍ ബിസിനസ് വര്‍ധിക്കുമെന്ന് എംഡിയും സിഇഒയുമായ വൈ എസ് ചക്രവര്‍ത്തി പറഞ്ഞു.

1979 ല്‍ വ്യവസായിയായ ആര്‍ ത്യാഗരാജന്‍ സ്ഥാപിച്ചതാണ് ശ്രീരാം ഫിനാന്‍സ്. നിലവില്‍ 4000 ബ്രാഞ്ചുകളും, 79100 ജീവനക്കാരും കമ്പനിക്കുണ്ട്. ഇന്‍ഷുറന്‍സ് സേവനങ്ങളും, ചെറിയ ബിസിനസുകള്‍ക്ക് കൂടുതല്‍ സേവനങ്ങളും ശ്രീറാം ഫിനാന്‍സ് നല്‍കും. ഉപഭോക്താക്കളില്‍ നിന്ന് സ്ഥിര നിക്ഷേപങ്ങളും കമ്പനി സ്വീകരിക്കുന്നുണ്ട്.ശ്രീറാം ട്രാന്‍സ്പോര്‍ട്ട് ഫിനാന്‍സ് കമ്പനിയും, ശ്രീറാം സിറ്റി യൂണിയന്‍ ഫിനാന്‍സ് കമ്പനിയും ശ്രീറാം ഫിനാന്‍സില്‍ ലയിപ്പിച്ചു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT