Shyam Srinivasan 
Banking, Finance & Insurance

ശ്യാം ശ്രീനിവാസന് പുതിയ ദൗത്യം; അനുഭവ കരുത്തോടെ ഇനി ടിവിഎസ് കാപ്പിറ്റല്‍ ഫണ്ട് സീനിയര്‍ അഡ്വൈസര്‍ പദവിയില്‍

ധനം ബിസിനസ് മീഡിയ ലൈഫ് അച്ചീവ്‌മെന്റ് അവാര്‍ഡ് ഉള്‍പ്പടെ നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള അദ്ദേഹം ടി.വി.എസ് കാപ്പിറ്റലിന്റെ ദീര്‍ഘകാല വളര്‍ച്ചാ പദ്ധതിയില്‍ പങ്കാളിയാകും

Dhanam News Desk

ബാങ്കിംഗ് മേഖലയിലെ പതിറ്റാണ്ടുകളുടെ അനുഭവ സമ്പത്തുമായി ഫെഡറല്‍ ബാങ്കിന്റെ മുന്‍ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ശ്യാം ശ്രീനിവാസന് കാപ്പിറ്റല്‍ മാര്‍ക്കറ്റില്‍ പുതിയ ഇന്നിംഗ്‌സ്. ടിവിഎസ് കാപ്പിറ്റല്‍ ഫണ്ട്‌സിന്റെ സീനിയര്‍ അഡ്വൈസറും ഓപ്പറേറ്റിംഗ് പാര്‍ട്ണറുമായാണ് അദ്ദേഹം നിയമിതനായത്.

സ്ഥാപന വളര്‍ച്ചയില്‍ തന്ത്രപരമായ മികവും ഡിജിറ്റല്‍ മുന്നേറ്റത്തിലും സാമ്പത്തിക മാനേജ്‌മെന്റിലും വൈദഗ്ധ്യവും തെളിയിച്ച ശ്യാം ശ്രീനിവാസന്‍ ബാങ്കിംഗ് മേഖലയിലെ ശ്രദ്ധേയ വ്യക്തിത്വമാണ്. ഫെഡറല്‍ ബാങ്ക് മാനേജിംഗ് ഡയറക്ടര്‍ ആന്റ് സിഇഒ പദവിയില്‍ 14 വര്‍ഷമാണ് അദ്ദേഹം സേവനം അനുഷ്ഠിച്ചത്. ബാങ്കിനെ ദേശീയ തലത്തില്‍ വളര്‍ത്തുന്നതിലും ഡിജിറ്റല്‍ കരുത്ത് കൂട്ടുന്നതിലും പ്രധാന പങ്കു വഹിച്ചിരുന്നു. 63-ാം വയസിലാണ് അദ്ദേഹം പുതിയ ചുമതല ഏറ്റെടുക്കുന്നത്.

പുരസ്‌കാരത്തിന്റെ പൊന്‍തൂവലുകള്‍

നിരവധി പുരസ്‌കാരങ്ങളാണ് പുരസ്‌കാരങ്ങളാണ് ശ്യം ശ്രീനിവാസനെ തേടിയെത്തിയിട്ടുള്ളത്. ധനം ബിസിനസ് മീഡിയയുടെ ലൈഫ് അച്ചിവ്‌മെന്റ് അവാര്‍ഡ്, ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് ബാങ്കര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ്-2020, ഫോബ്‌സ് ഐക്കണ്‍ ഓഫ് എക്‌സലന്‍സ് അവാര്‍ഡ്, കൊല്‍ക്കത്ത ഐഎംഎം അലുംനസ് അവാര്‍ഡ്, ട്രിച്ചി എന്‍ഐടി അവാര്‍ഡ്, ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ് ലൈഫ്‌ടൈം അച്ചിവ്‌മെന്റ് അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചു.

ടി.വി.എസിന് വളര്‍ച്ചയുടെ പുതിയ ഘട്ടം

ടി.വി.എസ് കാപിറ്റല്‍ ഫണ്ട്‌സ് വളര്‍ച്ചയുടെ പുതിയ പാതയിലാണെന്നും ശ്യാം ശ്രീനിവാസന്റെ പരിചയ സമ്പത്ത് അതിന് ശക്തിപകരുമെന്നും ടി.വി.എസ് കാപ്പിറ്റല്‍ ഫണ്ട്‌സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഗോപാല്‍ ശ്രീനിവാസന്‍ പറഞ്ഞു. കമ്പനിയുടെ നാലാമത്തെ ഫണ്ട് ലോഞ്ച് ചെയ്യാനുള്ള ഒരുക്കത്തിലാണ്. വിപണിയെ കുറിച്ച് ശ്യാം ശ്രീനിവാസനുള്ള അവഗാഹവും തന്ത്രപരമായ നേതൃത്വവും ഈ ഘട്ടത്തില്‍ ഏറെ പ്രയോജനപ്പെടും. ബിസിനസ് വിപുലീകരണത്തില്‍ ദീര്‍ഘകാലത്തേക്കുള്ള പദ്ധതികളാണ് ടി.വി.എസ് കാപ്പിറ്റല്‍ ഫണ്ട്‌സിനുള്ളതെന്നും ഗോപാല്‍ ശ്രീനിവാസന്‍ വ്യക്തമാക്കി.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT