തങ്ങളുടെ ഇന്റര്‍നെറ്റ് ബാങ്കിംഗ് പ്ലാറ്റ്‌ഫോമായ സൈബര്‍നെറ്റ് (SIBerNet) വഴി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്) പേയ്‌മെന്റ് സേവനങ്ങള്‍ ആരംഭിച്ച് സൗത്ത് ഇന്ത്യന്‍ ബാങ്ക്. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ബാങ്കിന്റെ ഡിജിറ്റല്‍ ബാങ്കിംഗ് പ്ലാറ്റ്‌ഫോം വഴി തൊഴിലുടമകള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഇപിഎഫ് തുക തടസമില്ലാതെ അടയ്ക്കാന്‍ ഇതുവഴി സാധിക്കും.
പദ്ധതിയുടെ ഉദ്ഘാടനം സൗത്ത് ഇന്ത്യന്‍ ബാങ്ക് സിഇഒയും മാനേജിംഗ് ഡയറക്ടറുമായ പി.ആര്‍ ശേഷാദ്രിയും കൊച്ചി മേഖലയുടെയും ലക്ഷദ്വീപിന്റെയും റീജിയണല്‍ പിഎഫ് കമ്മീഷണറായ ഉത്തംപ്രകാശും എസ്ജിഎമ്മും ബ്രാഞ്ച് ബാങ്കിംഗ് മേധാവിയുമായ എസ്.എസ് ബിജിയും ചേര്‍ന്ന് നിര്‍വഹിച്ചു.
തൊഴിലുടമകള്‍ക്കും സ്ഥാപനങ്ങള്‍ക്കും എസ്.ഐ.ബിയുടെ നെറ്റ് ബാങ്കിംഗ് സേവനങ്ങള്‍ ഉപയോഗിച്ച് ഇപിഎഫ്ഒ പോര്‍ട്ടല്‍ വഴി ഇപിഎഫ് തവണകള്‍, കുടിശിക, അനുബന്ധ ചാര്‍ജുകള്‍ എന്നിവ അടയ്ക്കാന്‍ സാധിക്കും.
ഡിജിറ്റല്‍ ബാങ്കിംഗ് സേവനങ്ങള്‍ നല്കുന്നതില്‍ പുതിയൊരു ചുവടുവയ്പാണ് ഇതെന്ന് പി.ആര്‍ ശേഷാദ്രി പറഞ്ഞു.
Read DhanamOnline in English
Subscribe to Dhanam Magazine