Banking, Finance & Insurance

പൊതുമേഖല ബാങ്കുകളിലെ എം ഡി മാരുടെ പരമാവധി കാലാവധി 10 വര്‍ഷമാക്കി

നിലവില്‍ 5 വര്‍ഷമാണ് കാലാവധി, 60 വയസ്സ് പ്രായപരിധി നിലനിര്‍ത്തും

Dhanam News Desk

പൊതുമേഖല ബാങ്കുകളില്‍ മികച്ച പ്രഫഷണലുകളെ നിലനിര്‍ത്താന്‍ എം ഡി, സി ഇ ഒ മാരുടെ പരമാവധി കാലവധി 5 വര്‍ഷത്തില്‍ നിന്ന് 10 വര്‍ഷമായി ഉയര്‍ത്തുന്നു. നവംബര്‍ 17 പുറത്തിറക്കിയ സര്‍ക്കാര്‍ അറിയിപ്പ് പ്രകാരം എം ഡി, സി ഇ ഒ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപെടുന്നവര്‍ക്ക് തുടക്കത്തില്‍ 5 വര്‍ഷത്തേക്ക് നിയമനം നല്‍കുകയും, 10 വര്‍ഷത്തേക്ക് നീട്ടി നല്‍കാനുള്ള വ്യവസ്ഥയും ഉള്‍പ്പെടുത്തിയാണ് നിയമനം നല്‍കുന്നത്. റിസര്‍വ് ബാങ്കുമായി ആലോചിച്ച ശേഷമാകും സേവന കാലാവധി നീട്ടുന്നത്.

എന്നാല്‍ കേന്ദ്ര സര്‍ക്കാരിന് ഏത് മുഴുവന്‍ സമയ ഡയറക്ടര്‍ മാരെയും മൂന്ന് മാസത്തെ അറിയിപ്പ് നല്‍കി പിരിച്ചു വിടാനുള്ള അധികാരം ഉണ്ട്.

പൊതുമേഖ ബാങ്കുകളില്‍ ചെറുപ്പത്തില്‍ ജോലിയില്‍ പ്രവേശിച്ച് 45 -50 വയസ്സയില്‍ ഡയറക്ടര്‍ സ്ഥാനത്ത് എത്തുന്ന വര്‍ക്ക് നിയമന ഭേദഗതി ഗുണകരമാണ്. അതെ സമയം സര്‍ക്കാരിന് മികച്ച പ്രഫഷണലുകളെ നേതൃ സ്ഥാനത്ത് നിലനിര്‍ത്താനും കഴിയും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT