Banking, Finance & Insurance

മാനവശേഷി വികസനത്തില്‍ കൂടുതല്‍ ഊന്നല്‍ നല്‍കിക്കൊണ്ടായിരിക്കണം 5 ട്രില്ല്യണ്‍ ലക്ഷ്യം; ഉജ്വല്‍ കെ ചൗധരി

Dhanam News Desk

മാനവശേഷി വികസനത്തില്‍ കൂടുതല്‍ ഊന്നല്‍ നല്‍കിക്കൊണ്ടായിരിക്കണം 5 ട്രില്യണ്‍ ഇക്കോണമി എന്ന ലക്ഷ്യത്തിലേക്കുള്ള പ്രയാണം ഇന്ത്യ തുടരേണ്ടതെന്ന് ഉജ്വല്‍ കെ ചൗധരി. ധനം കൊച്ചിയില്‍ സംഘടിപ്പിച്ച ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍ സര്‍വീസസ് ആൻഡ് ഇന്‍ഷുറന്‍സ് സമ്മിറ്റിലെ 'പോസിബിലിറ്റീസ് ചലഞ്ചസ് ആന്‍ഡ് റോഡ് മാപ് ടു 5 ട്രില്യണ്‍ ഇന്ത്യന്‍ ഇക്കോണമി' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അഡമാസ് യൂണിവേഴ്സിറ്റി വൈസ് ചാന്‍സലറായ അദ്ദേഹം.

സർവകലാശാലകളിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ബിരുദ ദാന കേന്ദ്രങ്ങളാകാതെ നൈപുണ്യ വികസന പരിശീലന കേന്ദ്രങ്ങളായി മാറേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.  

ഇന്ത്യയിലെ വനിതകളിൽ നിന്ന് സമ്പദ് വ്യവസ്ഥയിലേക്കുള്ള സംഭാവന 26% ശതമാനം മാത്രമാണ്. ഈ രംഗത്ത് പുരോഗതി ഉണ്ടാകണം. തൊഴിലവകാശ പദ്ധതി വഴിയുള്ള തൊഴിൽ ദിനങ്ങളുടെ എണ്ണം പ്രതിവർഷം 125 എങ്കിലുമാകേണ്ടതുണ്ട്. ഇപ്രകാരം വരുമാന വർധനവിലൂടെ മാത്രമേ ഡിമാൻഡ് ഉയർന്ന് വിപണി ഊർജസ്വലമാകൂ.മിനിമം വരുമാനം ഉറപ്പാക്കുന്ന പദ്ധതി അഭിലഷണീയമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT