Banking, Finance & Insurance

യെസ് ബാങ്ക് പുനര്‍നിര്‍മാണ പദ്ധതിക്ക് അംഗീകാരമായി

Dhanam News Desk

യെസ് ബാങ്കിനായുള്ള റിസര്‍വ് ബാങ്കിന്റെ കരട് പുനര്‍നിര്‍മാണ

പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരമായി. പുനര്‍നിര്‍മാണ പദ്ധതിയുടെ

വിജ്ഞാപനമിറങ്ങി മൂന്ന് ദിവസത്തിനകം മൊറട്ടോറിയം നീക്കും.സ്വകാര്യ

നിക്ഷേപകര്‍ക്ക് മൂന്ന് വര്‍ഷത്തെ ലോക്ക്-ഇന്‍ കാലയളവുണ്ടായിരിക്കും.

ഏഴ്

ദിവസത്തിനകം പുതിയ ബോര്‍ഡ് രൂപീകരിക്കുമെന്നും ബോര്‍ഡില്‍ എസ്ബിഐയില്‍

നിന്നുള്ള രണ്ട് ഡയറക്ടര്‍മാരുണ്ടാകുമെന്നും മന്ത്രിസഭാ യോഗത്തിന് ശേഷം

ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. എസ്ബിഐക്ക് മൂന്ന് വര്‍ഷത്തെ

ലോക്ക്-ഇന്‍ കാലയളവ് 26 ശതമാനം ഷെയറുകള്‍ക്ക് ലഭിക്കും. നിക്ഷേപത്തിന്റെ 75

ശതമാനത്തിനായിരിക്കും ലോക്ക് ഇന്‍ കാലയളവ് ലഭിക്കുകയെന്നും ധനമന്ത്രി

പറഞ്ഞു.

ഔദ്യോഗിക അറിയിപ്പ്

വന്നുകഴിഞ്ഞാല്‍ യെസ് ബാങ്ക് പുനരുജ്ജീവന പദ്ധതിയുടെ പ്രധാന വിശദാംശങ്ങള്‍

വെളിപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി. മൂലധന ആവശ്യങ്ങള്‍

അടിയന്തരമായും തുടര്‍ന്നും ഉയര്‍ത്തുന്നതിനായി അംഗീകൃത മൂലധനം 1,100

കോടിയില്‍ നിന്ന് 6,200 കോടി രൂപയായി ഉയര്‍ത്തി.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT