Banking, Finance & Insurance

യോനോ ആപ്പ് വഴി 35 ലക്ഷം വരെ എളുപ്പത്തില്‍ ലോണ്‍; നിങ്ങള്‍ യോഗ്യരാണോ?

റിയല്‍ടൈം എക്‌സ്പ്രസ് ക്രെഡിറ്റ് എന്ന വായ്പാ പദ്ധതിയെക്കുറിച്ച് അറിയേണ്ട കാര്യങ്ങള്‍

Dhanam News Desk

യോനോ ആപ്പിലൂടെ (Yono app) ഇപ്പോള്‍ ഞൊടിയിടയില്‍ വായ്പ ലഭിക്കും. നേരത്തെ തന്നെ യോനോ ആപ്പിലൂടെ എസ്ബിഐ (State Bank of India) ഉപയോക്താക്കള്‍ക്ക് വായ്പ ലഭിക്കുമായിരുന്നുവെങ്കിലും 35 ലക്ഷം രൂപ വരെ ആപ്പിലൂടെ ലഭ്യമാക്കുന്ന പുതിയ പദ്ധതിക്കാണ് ബാങ്ക് തുടക്കം കുറിച്ചിട്ടുള്ളത്. റിയല്‍ ടൈം എക്‌സ്പ്രസ് ക്രെഡിറ്റ് (Real-Time Xpress Credit) എന്ന വായ്പാ പദ്ധതിയിലൂടെ ഏതാനും മൊബൈല്‍ ക്ലിക്ക് വഴി ഇപ്പോള്‍ പുതിയ സേവനം ലഭ്യമാണ്.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (State Bank of India) അവതരിപ്പിച്ച പുതിയ വായ്പ പദ്ധതിയിലൂടെ ഉയര്‍ന്ന ക്രെഡിറ്റ് സ്‌കോറും ഉന്നത വരുമാനവും ഇല്ലാത്തവര്‍ക്കും വായ്പ ലഭ്യമാക്കലാണ് ലക്ഷ്യം. എന്നാല്‍ പലിശ നിരക്ക് ഉയര്‍ന്നതല്ലെങ്കിലും വായ്പാ തുക വരുമാനത്തെ അപേക്ഷിച്ചാണെന്നു മാത്രം.

ആര്‍ക്കൊക്കെ സേവനം ലഭിക്കും

എസ്ബിഐയില്‍ ശമ്പള അക്കൗണ്ട് ഉള്ള ഉപഭോക്താക്കള്‍ക്കാണ് ഈ സൗകര്യം ലഭ്യമാകുക.

പ്രതിമാസ വരുമാനം കുറഞ്ഞത്  15,000 രൂപയുള്ളവര്‍

കേന്ദ്ര/സംസ്ഥാന/അര്‍ധസര്‍ക്കാര്‍ ജീവനക്കാര്‍

പ്രതിരോധ മേഖലയിലെ ജീവനക്കാര്‍

എസ്ബിഐ അക്കൗണ്ടുള്ള ബിസിനസുകാര്‍ക്ക് മികച്ച വരുമാനവും ബാങ്ക് സ്റ്റേറ്റ്‌മെന്റും പരിശോധിച്ചും വായ്പ ലഭിക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT