Banking, Finance & Insurance

ചെക്ക് എഴുതുകയാണോ? എങ്കിൽ ഒരേ മഷിതന്നെ ഉപയോഗിക്കണം

Dhanam News Desk

ചെക്ക്, ഡിഡി, പ്രോമിസറി നോട്ട് തുടങ്ങിയവ പൂരിപ്പിക്കുമ്പോൾ ഒരേ മഷിതന്നെ ഉപയോഗിക്കണമെന്ന് മദ്രാസ് ഹൈക്കോടതി. ജൂൺ 21ന് ഇതുസംബന്ധിച്ച ഒരു കേസിൽ വിധി പറയവേയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. 

നെഗോഷ്യബിൾ ഇൻസ്ട്രുമെന്റസ് ആക്ടിലെ (1881) സെക്ഷൻ 87 പ്രകാരം ഒരേ മഷിയിൽ തന്നെ പൂരിപ്പിച്ചില്ലെങ്കിൽ ഇവ അസാധുവാകും. കൈകൊണ്ട് എഴുതി പൂരിപ്പിക്കുന്ന എല്ലാ പേയ്മെന്റ് ഇൻസ്ട്രുമെന്റുകൾക്കും ഈ നിയമം ബാധകമാണ്. 

എന്നാൽ, ഇടപാടിലെ രണ്ടാം കക്ഷിയോ കക്ഷികളോ ഇതനുവദിക്കുകയാണെങ്കിൽ ഇൻസ്ട്രുമെന്റ് അസാധുവാകില്ല. 

ഓൺലൈൻ പണമിടപാടുകൾക്ക് പ്രചാരം കൂടിയെങ്കിലും കൂടുതൽ തുകയുടെ ഇടപാടുകൾക്ക് ഇപ്പോഴും ഹാൻഡ്റിട്ടൺ പേയ്മെന്റ് ഇൻസ്റ്റ്‌മെന്റുകൾ ഉപയോഗിക്കാറുണ്ട്.

ഉദാഹരണത്തിന് വാടകയുടെ കാര്യത്തിൽ വീട്ടുടമകൾ പോസ്റ്റ്-ഡേറ്റഡ് ചെക്കുകൾ ആവശ്യപ്പെടാറുണ്ട്. അത്തരം ചെക്കുകൾ സ്വീകരിക്കുമ്പോൾ എല്ലായിടത്തും ഒരേ മഷി തന്നെയാണ് ഉപയോഗിച്ചിരിക്കുന്നതെന്ന് ഉറപ്പുവരുത്തണം.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT