Banking, Finance & Insurance

10000 കോടി രൂപയുടെ തിരിച്ചടി; ബാങ്കുകള്‍ക്ക് ബാധ്യതയാകുമെന്ന് ഐബിഎ

Dhanam News Desk

മോറട്ടോറിയം കാലഘട്ടത്തിലുള്ള കൂട്ടുപലിശ ബാങ്കുകള്‍ക്ക് ബാധ്യതയാകുമെന്ന് ഇന്ത്യന്‍ ബാങ്ക് അസോസിയേഷന്‍(ഐബിഎ). മോറട്ടോറിയം കാലാവധി അവസാനിച്ച സന്ദര്‍ഭത്തില്‍ പലിശ പൂര്‍ണമായി പിന്‍വലിക്കുകയോ പലിശ നിരക്ക് കുറയ്ക്കുകയോ ചെയ്യണമെന്നാണ് സുപ്രീംകോടതിയില്‍ ഹര്‍ജിക്കാരുടെ വാദം. ഇവര്‍ അപേക്ഷിച്ച ഹര്‍ജിയിലെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത് കൂട്ടുപലിശ വിഭാഗത്തില്‍ ഏകദേശം 10000 കോടി രൂപയാണ്. എന്നാല്‍ ബാങ്കുകളെ സംബന്ധിച്ച് അത് പ്രായോഗികമല്ല. ഇപ്പോള്‍ മിക്ക ബാങ്കുകളുടെയും പലിശ നിരക്ക് ഏറ്റവും താഴ്ന്ന നിലയിലാണ്. കേന്ദ്ര സര്‍ക്കാര്‍ പറയുന്നതുപോലെ മൊറട്ടോറിയം രണ്ടുവര്‍ഷം വരെ നീട്ടുകയാണെങ്കില്‍ ബാങ്കുകള്‍ നേരിടേണ്ടി വരുന്ന ബാധ്യത അതി ഭീമമായിരിക്കുമെന്ന് സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇളവുകള്‍ക്ക് പകരം റിലീഫ് പ്രഖ്യാപനം കേന്ദ്രസര്‍ക്കാരില്‍ നിന്നും ഉണ്ടാകണമെന്നാണ് അസോസിയേഷന്‍ വ്യക്തമാക്കുന്നത്. ഈ പ്രതിസന്ധി തന്നെ വായ്പയെടുത്തവര്‍ക്കും പരോക്ഷമായി നേരിടേണ്ടി വരും. ഇളവ് നേടിയ പണം ഉടന്‍ തന്നെ തിരികെ അടക്കേണ്ടതായും വായ്പ പുനക്രമീകരിക്കേണ്ടതായും വരും. ഇല്ലെങ്കില്‍ ബാങ്കുകള്‍ക്ക് കടുത്ത നടപടികളെടുക്കേണ്ടി വരും. ആര്‍.ബി.ഐ. ചട്ടപ്രകാരം മൊറട്ടോറിയം കാലാവധി കഴിഞ്ഞാലുള്ള നടപടികള്‍ മാത്രമാണ് ബാങ്കുകള്‍ കൈക്കൊണ്ടിട്ടുള്ളതെന്ന് അധികൃതര്‍ പറയുന്നു.

തൊഴില്‍നഷ്ടവും കോവിഡ് പ്രതിസന്ധിയും തുടരുന്ന സാഹചര്യത്തില്‍ കിട്ടാക്കടം സംബന്ധിച്ച ആശങ്കയിലാണ് ബാങ്കുകള്‍. മൊറട്ടോറിയത്തിനു മുന്‍പ്, അതായത് ഫെബ്രുവരി അവസാനത്തോടെ കിട്ടാക്കടം (എന്‍.പി.എ.) ആയിട്ടുള്ള അക്കൗണ്ടുകള്‍ക്ക് ബാങ്കുകള്‍ നോട്ടീസ് അയയ്ക്കാനും തുടങ്ങിയിട്ടുണ്ട്. മൊറട്ടോറിയം സ്വീകരിച്ച ഒരാള്‍ ഇതിനുശേഷം അടവ് മുടക്കിയാല്‍ 90 ദിവസത്തിനു ശേഷം ബാങ്ക് എന്‍.പി.എ. നടപടികളിലേക്ക് നീങ്ങും.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam YouTube Channel – youtube.com/dhanammagazine

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT