ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ഇന്‍ഷുറന്‍സ് (BFSI) മേഖലകളിലെ മാറ്റങ്ങളും പുതിയ സാങ്കേതിക മുന്നേറ്റങ്ങളും ചര്‍ച്ച ചെയ്യാന്‍ ധനം ബിസിനസ് മീഡിയ സംഘടിപ്പിക്കുന്ന 'ധനം ബിഎഫ്എസ്ഐ സമ്മിറ്റ് & അവാര്‍ഡ് നൈറ്റ് 2026' നാളെ (നവംബര്‍ 25) കൊച്ചി ലെ മെറിഡിയനില്‍ നടക്കും. സെബി ചെയര്മാന് തുഹിന്‍ കാന്ത പാണ്ഡെയാണ് മുഖ്യാതിഥി. 'ദ ന്യൂ ഫിനാന്‍ഷ്യല്‍ ലാന്‍ഡ്സ്കേപ്പ്: ട്രെന്‍ഡ്സ്, ടെക്നോളജി & ട്രാന്സ്ഫര്മേഷന്' എന്ന പ്രമേയത്തിന് കീഴില്‍ ഒരുക്കിയിരിക്കുന്ന സമിറ്റിന്റെ പ്രധാന ആകര്‍ഷണം വ്യത്യസ്ത വിഷയങ്ങളിലായി ഒരുക്കിയിരിക്കുന്ന അഞ്ച് പാനല്‍ ചര്‍ച്ചകളാണ്.
ബിഎഫ്എസ്ഐ മേഖലയിലെ മുന്‍നിര നായകരെ നേരിട്ട് കാണാനും കേള്‍ക്കാനും അവരുടെ അനുഭവങ്ങളില്‍ നിന്നും തന്ത്രങ്ങളില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊള്ളാനും ബന്ധങ്ങള്‍ വളര്‍ത്താനും ആഗ്രഹിക്കുന്ന പ്രൊഫഷണലുകള്‍ക്കും സംരംഭകര്‍ക്കും നിക്ഷേപകര്‍ക്കും ഒരു പോലെ പ്രയോജനപ്രദമാകുന്ന വേദിയാകുമിത്.
'ദ ഫ്യൂച്ചര്‍ ഓഫ് ബാങ്കിംഗ്: നാവിഗേറ്റിംഗ് ഡിസ്റപ്ഷന്, കോമ്പറ്റീഷന് & ട്രാന്സ്ഫര്മേഷന്' എന്ന ആദ്യ പാനല്‍ ചര്‍ച്ചയില്‍ ബാങ്കിംഗ് മേഖല നേരിടുന്ന വെല്ലുവിളികളും പുതിയ മാറ്റങ്ങളുമാണ് വിഷയം. ആര്‍ബിഐ മുന്‍ ചീഫ് ജനറല്‍ മാനേജരും ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് മുന്‍ ചെയര്‍മാനുമായ പി.ആര്. രവി മോഹന്‍ പാനല്‍ അധ്യക്ഷനാകും. ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് എംഡിയും സിഇഒയുമായ ഡോ. കെ. പോള്‍ തോമസ്, ധനലക്ഷ്മി ബാങ്ക് എംഡിയും സിഇഒയുമായ അജിത് കുമാര്‍ കെ.കെ., കേരള ഗ്രാമീണ ബാങ്ക് ചെയര്‍പേഴ്സണ്‍ വിമല വിജയഭാസ്കര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും.
'ദ ഫ്യൂച്ചര്‍ ഓഫ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് മാര്‍ക്കറ്റിംഗ്: വാട്സ് ചെയ്ഞ്ചിംഗ്, വാട്സ് വര്‍ക്കിംഗ്, വാട്സ് നെക്സ്റ്റ്?' എന്ന രണ്ടാം പാനല്‍ ചര്‍ച്ചയില്‍ സാമ്പത്തിക സേവന രംഗത്തെ മാര്‍ക്കറ്റിംഗ് പ്രവണതകള്‍ വിശകലനം ചെയ്യും. ഇക്വിറസ് ചീഫ് ഗ്രോത്ത് ഓഫീസര്‍ സന്ദീപ് വാളുഞ്ച് മോഡറേറ്ററാകുന്ന ചര്‍ച്ചയില്‍ ഫ്രാങ്ക്ലിന് ടെമ്പിള്‍ട്ടണ്‍ ഇന്ത്യ ഡയറക്ടര്‍ (സെയില്‍സ് എനേബിള്‍മെന്റ്) ജുസെര്‍ തംബവാല, മണിപാല്‍സിഗ്ന ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ സപ്ന ദേശായി, സൗത്ത് ഇന്ത്യന്‍ ബാങ്ക് ഹെഡ് ഓഫ് മാര്‍ക്കറ്റിംഗ് ഡോ. രമേശ് കെ.പി., ഹൈലൈറ്റ് ഗ്രൂപ്പ് സിഇഒ അജില്‍ മുഹമ്മദ് എന്നിവര്‍ അണിനിരക്കും.
കസ്റ്റമര്‍ എക്സ്പീരിയന്‍സും പ്രവര്‍ത്തനക്ഷമതയും ഉയര്‍ത്തുന്നതില്‍ സാങ്കേതികവിദ്യയുടെ പങ്ക് ചര്‍ച്ച ചെയ്യുന്ന 'ടെക്നോളജി ആസ് എ ഗെയിം ചേഞ്ചര്‍: റീഡിഫൈനിംഗ് കസ്റ്റമര്‍ എക്സ്പീരിയന്‍സ്, എഫിഷ്യന്‍സി & ഗ്രോത്ത് ഇന്‍ ബിഎഫ്എസ്ഐ' എന്ന മൂന്നാം പാനല്‍ ചര്‍ച്ചയില്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് സിഐഒ സോണി എ., ഫെഡറല്‍ ബാങ്ക് ഇവിപി സുശാന്ത ദാഷ്, ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഇഡിയും സിഐഒയുമായ ജയകൃഷ്ണന് ശശിധരന്, മുത്തൂറ്റ് മൈക്രോഫിന്‍ ചീഫ് ടെക്നോളജി ഓഫീസര്‍ ലിന്സണ് പോള്‍ എന്നിവര്‍ പങ്കെടുക്കും.
'ദ ഫ്യൂച്ചര്‍ ഓഫ് ലെന്‍ഡിംഗ്: കാന്‍ എന്‍ബിഎഫ്സി ലീഡ് ഇന്ത്യാസ് നെക്സ്റ്റ് ക്രെഡിറ്റ് റെവല്യൂഷന്?' എന്ന വിഷയത്തിലാണ് അവസാന പാനല്‍ ചര്‍ച്ച. ഇതില്‍ രാജ്യത്തെ വായ്പാ വിപണിയില്‍ എന്‍ബിഎഫ്സികള്‍ക്ക് വഹിക്കാനാകുന്ന നിര്‍ണായക പങ്കാണ് വിലയിരുത്തുന്നത്. യോഗക്ഷേമം ലോണ്‍സ് എംഡിയും സിഇഒയുമായ ഉണ്ണിക്കൃഷ്ണന് ഐ., സുപ്ര പസഫിക് ഫിനാന്‍ഷ്യല്‍ സര്‍വീസസ് സിഇഒ മനോജ് രവി, ഇന്‍ഡെല്‍ മണി ഡയറക്ടര്‍ സിഎ അനന്തരാമന് ടി.ആര്., മുത്തൂറ്റ് ഫിനാന്‍സ് സിഇഒ കെ.ആര്. ബിജിമോന്‍, മുത്തൂറ്റ് ഫിന്‍കോര്‍പ്പ് സിഇഒ ഷാജി വര്‍ഗീസ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും.
കേരളത്തിന്റെ സാമ്പത്തിക, ബിസിനസ് മേഖലയ്ക്ക് നേരിട്ട് പ്രയോജനപ്പെടുന്ന 'ബിയോണ്ട് ലെഗസി: റീഇമാജിനിംഗ് ദ ഫ്യൂച്ചര്‍ ഓഫ് കേരളാസ് ഫിനാന്‍ഷ്യല്‍ ബിസിനസ്' എന്ന നാലാം പാനല്‍ ചര്‍ച്ച സമ്മിറ്റിലെ പ്രധാന ആകര്‍ഷണമാണ്. വര്‍മ ആന്‍ഡ് വര്‍മ ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ് സീനിയര്‍ പാര്‍ട്ണര്‍ വിവേക് കൃഷ്ണ ഗോവിന്ദ് നയിക്കുന്ന പാനലില്‍ അക്യൂമെന്‍ ക്യാപിറ്റല്‍ മാര്‍ക്കറ്റ് എംഡി അക്ഷയ് അഗര്‍വാള്‍, മണപ്പുറം ഫിനാന്‍സ് എക്സിക്യൂട്ടീവ് ഡയറക്ടറും വൈസ് ചെയര്‍പേഴ്സണുമായ ഡോ. സുമിത നന്ദന്, കെഎല്‍എം ആക്സിവ ഫിന്‍വെസ്റ്റ് ഡയറക്ടര്‍ എറിന് ലിസ്ബത്ത് ഷിബു എന്നിവര്‍ പങ്കെടുക്കും. പരമ്പരാഗത സാമ്പത്തിക മാതൃകകളില്‍ നിന്നും ആധുനിക നിക്ഷേപ-വായ്പാ സാധ്യതകളിലേക്കുള്ള കേരളത്തിന്റെ മാറ്റമാണ് ഇവിടെ ചര്‍ച്ചയാകുന്നത്.
സമ്മിറ്റിനോടനുബന്ധിച്ച വൈകിട്ട് നടക്കുന്ന അവാര്‍ഡ് നൈറ്റില്‍ മണപ്പുറം ഫിനാന്‍സ് സിഎംഡി വി.പി. നന്ദകുമാറിന് ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡും സമ്മാനിക്കും. ബാങ്ക് ഓഫ് ഇന്ത്യ നോണ്‍-എക്സിക്യൂട്ടീവ് ചെയര്‍മാനും എല്‍ഐസി മുന്‍ ചെയര്‍മാനുമായ എം.ആര്. കുമാറാണ് അവാര്‍ഡ് നിശയിലെ മുഖ്യാതിഥി.
പുതിയ ആശയങ്ങള്‍ തേടുന്നവര്‍ക്കും ബിസിനസ് ബന്ധങ്ങള്‍ വിപുലീകരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും മികച്ച അവസരമാണ് സമ്മിറ്റ് ഒരുക്കുന്നത്.
Five panel discussions at the Dhanam BFSI Summit & Award Nite 2026 on November 25 at Le Méridien Kochi bring together leading banking, NBFC, fintech, and market voices to share growth strategies and networking opportunities.
Read DhanamOnline in English
Subscribe to Dhanam Magazine