Image courtesy: bank of baroda 
Banking, Finance & Insurance

മൊബൈല്‍ ആപ്പ് വിഷയത്തില്‍ 60 പേരെ സസ്പെന്‍ഡ് ചെയ്ത് ബാങ്ക് ഓഫ് ബറോഡ

സസ്‌പെന്‍ഷനിലായവരില്‍ 11 അസിസ്റ്റന്റ് ജനറല്‍ മാനേജര്‍മാരും

Dhanam News Desk

പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ബറോഡയുടെ ബോബ് വേള്‍ഡ് ആപ്പ് (BOB World app) വിഷയവുമായി ബന്ധപ്പെട്ട് ബാങ്ക് 11 അസിസ്റ്റന്റ് ജനറല്‍ മാനേജര്‍മാര്‍ ഉള്‍പ്പെടെ 60 ബോബ് വേള്‍ഡ് ആപ്പില്‍ ഉപഭോക്താക്കളെ ചേര്‍ക്കുന്ന നടപടികളില്‍ ക്രമക്കേടുണ്ടെന്ന് കാട്ടി, കൂടുതല്‍ പേരെ ആപ്പില്‍ ചേര്‍ക്കുന്നത് റിസര്‍വ് ബാങ്ക് വിലക്കിയിരുന്നു.

വകുപ്പുതല അന്വേഷണം

ബോബ് വേള്‍ഡ് ആപ്പില്‍ ഇടപാടുകാരുടെ സമ്മതമില്ലാതെ മൊബൈല്‍ നമ്പറുകള്‍ കൂട്ടിച്ചേര്‍ത്തുവെന്നായിരുന്നു ആരോപണം. ഇതുമായി ബന്ധപ്പെട്ട് ചില ജീവനക്കാരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായതായി കണ്ടെത്തിയതിനാലാണ് സസ്പെന്‍ഷന്‍ നടപടിയെന്ന് മണികണ്‍ട്രോള്‍ റിപ്പോര്‍ട്ട് ചെയ്തു. ക്രമക്കേടുകള്‍ നടന്നതായി പ്രഥമദൃഷ്ട്യാ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തതെന്നും ഈ ജീവനക്കാര്‍ക്കെതിരെ വകുപ്പുതല അന്വേഷണം ആവശ്യമാണെന്ന് ബാങ്ക് അഭിപ്രായപ്പെട്ടു. ഇവര്‍ക്കെതിരെ ഇനി വകുപ്പുതല അന്വേഷണം നടക്കും.

റിസര്‍വ് ബാങ്കിന് ഉടന്‍ റിപ്പോര്‍ട്ട് നല്‍കും

നിലവില്‍ ബാങ്ക് ഓഫ് ബറോഡ വേള്‍ഡ് ആപ്പിലേക്ക് പുതിയ ഉപഭോക്താക്കളെ ഉള്‍പ്പെടുത്തുന്നത് റിസര്‍വ് ബാങ്ക് താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. വേള്‍ഡ് ആപ്പിന്റെ ഓഡിറ്റിനെ അടിസ്ഥാനമാക്കി അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ ബാങ്ക് ഓഫ് ബറോഡ റിസര്‍വ് ബാങ്കിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT