Industry

ബിഎസ്എന്‍എല്ലിന്റെ 96 രൂപ പ്ലാന്‍ വീണ്ടും

Dhanam News Desk

അണ്‍ലിമിറ്റഡ് കോളുകളുമായി ബിഎസ്എന്‍എല്ലിന്റെ 96 രൂപ പ്ലാന്‍ തിരിച്ചെത്തി. കുറച്ച് നാള്‍ മുമ്പ് പിന്‍വലിച്ച ജനപ്രിയ പായ്ക്കാണ് വാലിഡിറ്റി പകുതിയായി വെട്ടിക്കുറച്ച് 'വസന്തം പ്രീപെയ്ഡ് പ്ലാന്‍' എന്ന പേരില്‍ പുനരവതരിപ്പിച്ചിട്ടുള്ളത്.

അടുത്തിടെ മുന്‍നിര ടെലികോം ഓപ്പറേറ്റമാരെല്ലാം താരിഫ് വര്‍ദ്ധിപ്പിച്ചപ്പോള്‍ അതിനു തുനിയാതെ പ്ലാനുകളുടെ വാലിഡിറ്റിയിലും മറ്റും മാറ്റങ്ങള്‍ വരുത്തുകയാണ് ബിഎസ്എന്‍എല്‍ ചെയ്തത്. പല പ്ലാനുകളും വിപണിയിലെത്തിക്കുകയും അത് പിന്‍ വലിക്കുകയും വീണ്ടും വിപണിയിലെത്തിക്കുകയും ചെയ്യുന്ന രീതി ബിഎസ്എന്‍എല്ലിന് നേരത്തെ ഉണ്ട്.

96 രൂപയുടെ വസന്തം പ്ലാന്‍ വോയിസ് കോളിനു വേണ്ടി മാത്രമുള്ളതാണ.് ഡാറ്റ നല്‍കുന്നില്ല. ദിവസേന പരമാവധി 250 മിനിറ്റ് വിളിക്കാവുന്ന  ഈ പ്ലാന്‍ 21 ദിവസത്തേക്ക് സൗജന്യ കോളുകള്‍ നല്‍കും. ഇതേ കാലയളവില്‍ ദിവസേന 100 എസ്എംഎസുകളും ആകാം. 90 ദിവസത്തെ വാലിഡിറ്റിയാണുള്ളത്. ഒക്ടോബറില്‍ ഈ പ്ലാന്‍ പിന്‍വലിക്കുന്നതിന് മുമ്പ് വരെ 180 ദിവസത്തെ വാലിഡിറ്റി നല്‍കിയിരുന്നു.

ബിഎസ്എന്‍എല്‍ ഉപയോക്താക്കള്‍ക്കായി സൗജന്യ വോയിസ് കോളുകള്‍ ലഭിക്കുന്ന മറ്റ് പ്ലാനുകളും അവതരിപ്പിച്ചിട്ടുണ്ട്. കോളുകള്‍ മാത്രം ആവശ്യമുള്ള ഉപയോക്താക്കള്‍ക്ക് 188 രൂപയുടെയും 153 രൂപയുടെയും എസ്ടിവികള്‍ തിരഞ്ഞെടുക്കാവുന്നതാണ്. ഈ രണ്ട് പ്ലാനുകളിലും പ്രതിദിനം 500 എംബി ഡാറ്റയും 250 മിനിറ്റ് വോയിസ് കോളുകളും ലഭിക്കുന്നു. രണ്ട് പ്ലാനുകളും 28 ദിവസത്തെ വാലിഡിറ്റിയാണ് നല്‍കുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT