ഉപയോക്താക്കളെ കൂടെ നിര്‍ത്താന്‍ ബിഎസ്എന്‍എല്‍ ക്യാഷ്ബാക്ക് ഓഫര്‍ എസ്എംഎസുകള്‍ക്കും. വരിക്കാര്‍ വിളിക്കുന്ന ഓരോ അഞ്ച് മിനിറ്റിനും 6 പൈസ വീതം ക്യാഷ്ബാക്ക് കമ്പനി കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. ഇപ്പോള്‍ ഇത് എസ്എംഎസുകള്‍ക്കും വാഗ്ദാനം ചെയ്യുന്നു.
ബിഎസ്എന്‍എല്‍ ഫോണ്‍ നമ്പറില്‍ നിന്നും അയയ്ക്കുന്ന ഓരോ എസ്എംഎസിനും കമ്പനി 6 പൈസയാണ് ക്യാഷ്ബാക്ക് ഓഫര്‍ ആയി പ്രഖ്യാപിച്ചിരിക്കുന്നത്. ഓഫര്‍ ലഭിക്കുന്നതിന്, 'ആക്റ്റ് 6 പൈസ' എന്ന് ടൈപ്പ് ചെയ്ത് 9478053334 എന്ന നമ്പറിലേക്ക് എസ്എംഎസ് അയയ്ക്കുക. ഓരോ എസ്എംഎസിനൊപ്പം ആറ് പൈസയുടെ ക്യാഷ്ബാക്ക് ലഭിക്കാന്‍ തുടങ്ങും. ഈ ഓഫര്‍ ലാന്‍ഡ്ലൈന്‍, ബ്രോഡ്ബാന്‍ഡ്, ഫൈബര്‍ എന്നിവയ്ക്കായി ഡിസംബര്‍ 31 വരെ ലഭ്യമാണ്.
സബ്സ്‌ക്രൈബര്‍മാര്‍ വിളിക്കുന്ന ഓരോ അഞ്ച് മിനിറ്റിനും 6 പൈസ നല്‍കുന്ന ഓഫറിനു വന്‍ പിന്തുണയാണ് ലഭിച്ചത്. ബിഎസ്എന്‍എല്ലിന്റെ വയര്‍ലൈന്‍, ബ്രോഡ്ബാന്‍ഡ്, എഫ്ടിടിഎച്ച് ഉപഭോക്താക്കള്‍ക്കും ഓഫര്‍ ബാധകമാണ്. പണം വരിക്കാരന് ക്യാഷ്ബാക്ക് രൂപത്തില്‍ ക്രെഡിറ്റ് ചെയ്യപ്പെടും.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Read DhanamOnline in English
Subscribe to Dhanam Magazine