എല്‍.ഐ.സിയുടെ കൂടുതല്‍ ഓഹരികള്‍ വിറ്റഴിക്കാനൊരുങ്ങി കേന്ദ്രം. ഈ വര്‍ഷം അവസാനത്തോടെ 1,3200 കോടി രൂപ (150 കോടി ഡോളര്‍) മൂല്യമുള്ള ഓഹരികള്‍ വിറ്റഴിക്കാനാണ് ഉദ്ദേശിക്കുന്നത്. ലിസ്റ്റഡ് കമ്പനികളിലെ പൊതുജനങ്ങളുടെ കൈവശമുള്ള ഓഹരി വിഹിതം 10 ശതമാനമായിരിക്കണമെന്ന സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ (SEBI) നിബന്ധനകള്‍ പാലിക്കുന്നതിന്റെ ഭാഗമായാണ് ഓഹരി വില്‍പ്പനയ്ക്ക് ഒരുങ്ങുന്നത്.
ഓഹരി വിലയില്‍ കുത്തനെയുള്ള ഇടിവ് ഒഴിവാക്കാനാനായി മൂന്ന് ഘട്ടമായിട്ടായിരിക്കും ഓഹരി വില്‍പ്പന നടപ്പാക്കുക. ആദ്യഘട്ടം നടപ്പ് സാമ്പത്തിക വര്‍ഷത്തെ മൂന്നാം പാദം അവസാനത്തോടെ ഉണ്ടായേക്കും. ഓഹരി വില്‍പ്പനയുടെ സമയം, സൈസ് എന്നിവ അന്തിമമാക്കാനായി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് പബ്ലിക് അസറ്റ് മാനേജ്‌മെന്റ് (DIPAM) ചര്‍ച്ചകള്‍ തുടങ്ങിയിട്ടുണ്ട്. ഓഹരി വില്‍പ്പനയോടുള്ള നിക്ഷേപ പ്രതികരണം അറിയാനുള്ള റോഡ്‌ഷോകള്‍ വരും ദിവസങ്ങളില്‍ നടക്കും. നിക്ഷേപകരുടെ പ്രതികരണത്തിന് അനുസരിച്ചാകും ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ പ്ലേസ്‌മെന്റ് (QIP) അല്ലെങ്കില്‍ ഓഫര്‍ ഫോര്‍ സെയില്‍ (OFS) തീരുമാനിക്കുക.
നിലവില്‍ എല്‍.ഐ.സിയില്‍ സര്‍ക്കാരിന് 96.5 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. 2022 മേയില്‍ എല്‍.ഐ.സിയുടെ ഐ.പി.ഒ സമയത്ത് 3.5 ശതമാനം ഓഹരികള്‍ വിറ്റഴിച്ചിരുന്നു. സെബിയുടെ വ്യവസ്ഥകള്‍ പാലിക്കാനായി ഇനിയും 6.5 ശതമാനം ഓഹരികള്‍ കൂടി 2027 മേയ്ക്ക് മുന്‍പായി വിറ്റഴിക്കണം. 4.2 ബില്യണ്‍ ഡോളര്‍ അഥവാ 37,000 കോടിയ്ക്കുമുളിലാണ് ഇതിന്റെ മൂല്യം കണക്കാക്കുന്നത്.
2024മേയിലായിരുന്നു പൊതു ഓഹരിപങ്കാളിത്തം 10 ശതമാനമാക്കുന്നതിനുള്ള യഥാര്‍ത്ഥ കാലാവധി. പിന്നീട് മൂന്ന് വര്‍ഷം കൂടി സമയം അനുവദിക്കുകയായിരുന്നു സെബി. വ്യവസ്ഥകളനുസരിച്ച് 203 2023 മെയ് മാസത്തോടെ എല്‍.ഐ.സിയിലെ പൊതു ഓഹരി പങ്കാളിത്തം 25 ശതമാനം ആക്കേണ്ടതുണ്ട്. വിപണിയില്‍ സര്‍ക്കാര്‍ ഓഹരികളുടെ കുത്തൊഴുക്ക് ഉണ്ടാകാതിരിക്കാനായി പല വന്‍കിട സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും സെബി സമാനമായ രീതിയില്‍ കാലാവധി നീട്ടി നല്‍കിയിട്ടുണ്ട്.
നിലവില്‍ 900 രൂപയിലാണ് എല്‍.എ.സി ഓഹരികളുടെ വ്യാപാരം. ഐ.പി.ഒ ഇഷ്യു വിലയായ 949 രൂപയേക്കാള്‍ താഴെയാണ് ഈ വില.
Government set to trim LIC stake further as disinvestment drive gains pace
Read DhanamOnline in English
Subscribe to Dhanam Magazine