Industry

നേപ്പാളിനായി 1,000ത്തിന്റെ 43കോടി നോട്ടുകളടിക്കാന്‍ ചൈനീസ് കമ്പനി, 150കോടിയുടെ കരാര്‍

നേപ്പാളിന്റെ 5, 10, 100, 500 രൂപ നോട്ടുകളും കമ്പനി നേരത്തെ അച്ചടിച്ചിട്ടുണ്ട്

Dhanam News Desk

നേപ്പാളിനായി 1,000 രൂപ നോട്ടുകള്‍ രൂപകല്‍പ്പന ചെയ്യുന്നതിനും അച്ചടിക്കുന്നതിനും കരാര്‍ സ്വന്തമാക്കി ചൈനീസ് കമ്പനി. കരാര്‍ പ്രകാരം കമ്പനി 1,000 രൂപയുടെ 43കോടി നോട്ടുകള്‍ അച്ചടിക്കും. ചൈന ബാങ്ക്‌നോട്ട് പ്രിന്റിംഗ് ആന്‍ഡ് മിന്റിംഗ് കോര്‍പ്പറേഷന് നേപ്പാള്‍ രാഷ്ട്ര ബാങ്കില്‍ (NRB) നിന്ന് ഇതിനുള്ള കരാര്‍ വെള്ളിയാഴ്ച ലഭിച്ചു.

ബാങ്കിന്റെ കറന്‍സി മാനേജ്മെന്റ് വകുപ്പിന്റെ കണക്കു പ്രകാരം, പദ്ധതിയുടെ ആകെ ചെലവ് 16.985 മില്യണ്‍ യുഎസ് ഡോളര്‍ (ഏകദേശം 150.55, കോടിരൂപ) ആണ്. ഏറ്റവും കുറഞ്ഞ ബിഡ് നല്‍കിയാണ് ചൈനീസ് കമ്പനി കരാര്‍ നേടിയത്.

നേപ്പാളിന്റെ 5, 10, 100, 500 രൂപ നോട്ടുകളും കമ്പനി നേരത്തെ അച്ചടിച്ചിട്ടുണ്ട് .

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT