Industry

മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി തുടങ്ങാന്‍ കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് പദ്ധതി

Dhanam News Desk

മെഡിക്കല്‍ ടൂറിസ്റ്റുകളെ മുഖ്യമായും ലക്ഷ്യമിട്ട്

വില്ലിംഗ്ടണ്‍ ഐലന്‍ഡില്‍ കൊച്ചി തുറമുഖ ട്രസ്റ്റിന്റെ മേല്‍നോട്ടത്തില്‍

മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രി സ്ഥാപിക്കാന്‍ പദ്ധതി. ആശുപത്രി

രംഗത്തുള്ള അന്താരാഷ്ട്ര കമ്പനികളെ ഇതിനായി പ്രതീക്ഷിക്കുന്നുണ്ടെന്ന്

തുറമുഖ ട്രസ്റ്റ് അറിയിച്ചു.

വില്ലിംഗ്ടണ്‍ ഐലന്‍ഡിലുള്ള ഇന്ത്യന്‍ മാരി ടൈം യൂണിവേഴ്സിറ്റിക്ക് സമീപം പോര്‍ട്ട് ട്രസ്റ്റിന്റെ സ്ഥലത്താണ് ആശുപത്രി സജ്ജമാകുക. പാട്ടം അടിസ്ഥാനത്തില്‍ 10 ഏക്കര്‍ സ്ഥലം ഇതിനായി നല്‍കാന്‍ ടെന്‍ഡര്‍ വിളിച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്ന് സാമ്പത്തിക വര്‍ഷവും ശരാശരി വാര്‍ഷിക വിറ്റുവരവ് 50 കോടി രൂപയുള്ള സ്ഥാപനങ്ങള്‍ക്ക് ടെന്‍ഡറില്‍ പങ്കെടുക്കാം.

കൂടാതെ ഇന്ത്യയില്‍ 250 ബെഡ് സൗകര്യമുള്ള മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രിയില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തിപരിചയവും ആവശ്യമാണ്. 30 വര്‍ഷം പാട്ടത്തിനുള്ള അടിസ്ഥാന തുകയായി നിശ്ചയിച്ചിരിക്കുന്നത് 33 കോടി രൂപയാണ്. ഇത് ഒറ്റത്തവണയായി നല്‍കണം.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT