Industry

പ്രതിസന്ധികള്‍ക്ക് ഇടയിലും ഇന്ത്യന്‍ കോര്‍പറേറ്റ് മേഖലയുടെ വരുമാനം വര്‍ധിക്കുന്നു

വാര്‍ഷിക അടിസ്ഥാനത്തില്‍ 22.7% വര്‍ധനവ്, മാര്‍ജിന്‍ മെച്ചപ്പെടുന്നു

Dhanam News Desk

ഊര്‍ജോല്‍പ്പന്ന ചെലവുകള്‍ കൂടിയതും മറ്റ് പ്രതിസന്ധികള്‍ നേരിട്ട് വേളയിലും ഇന്ത്യന്‍ കോര്‍പറേറ്റ് മേഖല വരുമാനത്തില്‍ മികച്ച വളര്‍ച്ച കൈവരിച്ചു. 2021-22 നാലാം പാദത്തില്‍ വാര്‍ഷിക അടിസ്ഥാനത്തില്‍ 22.7 % വര്‍ധനവ് രേഖപ്പെടുത്തി. വര്‍ധിച്ച ഉല്‍പ്പാദന ചെലവുകള്‍ മൂലം പ്രവര്‍ത്തന മാര്‍ജിന്‍ 1.35 % കുറവുണ്ടായി. 2022-23 ല്‍ രണ്ടാം പകുതിയില്‍ മാര്‍ജിന്‍ വര്‍ധിക്കുമെന്ന് ഐ സി ആര്‍ എ റേറ്റിംഗ്സ് വിലയിരുത്തുന്നു.

2020-22 കാലയളവില്‍ പ്രവര്‍ത്തന ലാഭം 26.6 ശതമാനവും, അറ്റാദായം 34.8 ശതമാനവും വര്‍ധിച്ചു.ചെറുകിട, ഇടത്തരം വ്യവസായങ്ങളുടെ വരുമാനത്തില്‍ 13.4 % വളര്‍ച്ചയും, അറ്റാദായത്തില്‍ 63.7 % വര്‍ധനവും ഉണ്ടായി.

എയര്‍ലൈന്‍സ്, ഇരുമ്പ്, ഉരുക്ക്, എണ്ണ, പ്രകൃതി വാതകം, നിര്‍മാണം എന്നി വ്യവസായങ്ങളുടെ പ്രകടനം 2021 -22 നാലാം പാദത്തില്‍ മെച്ചപ്പെട്ടു. ഹോട്ടല്‍. എഫ് എം സി ജി, റീറ്റെയ്ല്‍ എന്നിവയുടെ വരുമാനത്തില്‍ കുറവുണ്ടായി. ഗ്രാമീണ മേഖലയില്‍ ഡിമാന്‍ഡ് കുറഞ്ഞതാണ് എഫ് എം സി ജി വരുമാനം കുറയാന്‍ കാരണം.

പൊതുവില്‍ കഴിഞ്ഞ 6 പാദങ്ങളില്‍ പ്രവര്‍ത്തന മാര്‍ജിനില്‍ ഇടിവ് ഉണ്ടായിട്ടുണ്ട്. അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധനവ്, ഊര്‍ജ, ഗതാഗത ചെലവുകള്‍ വര്‍ധിച്ചത്, രൂപയുടെ മൂല്യ ഇടിവ് തുടങ്ങിയ കാരണങ്ങള്‍ കൊണ്ടാണ് മാര്‍ജിന്‍ കുറയാന്‍ കാരണം. റഷ്യ-യു ക്രയ്ന്‍ യുദ്ധം തുടരുന്നതും പണ പെരുപ്പം വര്‍ധിക്കാന്‍ കാരണമാകും.

ലോഹങ്ങള്‍, എണ്ണ, പ്രകൃതി വാതകം, ടൂറിസം, ഓട്ടോമോട്ടീവ്, ഖനനം, സിമെന്റ്റ്, ഉരുക്ക് തുടങ്ങിയ മേഖലകള്‍ കോവിഡ് വ്യാപനം കുറഞ്ഞതോടെ പൂര്‍വ സ്ഥിതി പ്രാപിക്കുന്ന ഘട്ടത്തിലേക്ക് വേഗത്തില്‍ എത്താന്‍ കഴിഞ്ഞു

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT