കോസ്‌മെറ്റിക്‌സ് നിര്‍മാതാക്കളായ റെവ്‌ലോണ്‍ (Revlon) പാപ്പര്‍ ഹര്‍ജി നല്‍കാനൊരുങ്ങുന്നു. കടബാധ്യതകളും കോസ്‌മെറ്റിക്‌സ് ബിസിനസിലെ കടുത്ത മത്സരങ്ഹളും അടുത്തിടെ ഉടലെടുത്ത പണപ്പെരുപ്പ പ്രശ്‌നങ്ങളും വിതരണ ശൃംഖലയില്‍ ഉണ്ടായ തടസ്സങ്ങളുമെല്ലാമാണ് റെവ്‌ലോണ് തിരിച്ചടിയായത്.
ലിപ്സ്റ്റിക് ബ്രാന്‍ഡായ റെവ്‌ലോണ്‍ തങ്ങളുടെ വായ്പാ സ്ഥാപനങ്ങളുമായി ചര്‍ച്ച ആരംഭിച്ചിട്ടുണ്ട്. ഏകദേശം 3.31 ശതകോടി ഡോളറാണ് കഴിഞ്ഞ മാര്‍ച്ചിലെ കണക്കു പ്രകാരം കമ്പനിയുടെ കടബാധ്യത.
അടുത്തിടെ ആഗോള കോസ്‌മെറ്റിക്‌സ് (Cosmetics Company) വിപണി തിരിച്ചുവരവിന്റെ വഴിയിലാണെങ്കിലും റെവ്‌ലോണിന് അതിന്റെ നേട്ടം മുതലാക്കാനാവുന്നില്ല. ഈ മേഖലയില്‍ പുതുതായി തുടങ്ങിയ ഡിജിറ്റല്‍ സ്റ്റാര്‍ട്ടപ്പുകള്‍ ഓണ്‍ലൈന്‍ മേഖലയിലടക്കം പിടിമുറുക്കുന്നതും റെവ്‌ലോണിന് ഭീഷണിയാണ്.
ശതകോടീശ്വരനായ പെരല്‍മാന്റെ കീഴിലുള്ള മാക് ആന്‍ഡ്രൂസ് & ഫോര്‍ബ്‌സിനാണ് റെവലോണിന്റെ ഉടമസ്ഥാവകാശം. പാപ്പര്‍ ഹര്‍ജി നല്‍കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ കമ്പനിയുടെ ഓഹരി വിലയില്‍ 46 ശതമാനം ഇടിവും ഉണ്ടായിട്ടുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine