Industry

ഈസ്റ്റേണിനെ അപകീര്‍ത്തിപ്പെടുത്തി വീഡിയോ: കോടതി നോട്ടീസ് അയച്ചു

Dhanam News Desk

അപകീര്‍ത്തികരമായ വീഡിയോ പ്രചരിപ്പിച്ചതിനെതിരെ ഈസ്റ്റേണ്‍ കോണ്ടിമെന്റ്സ് സമര്‍പ്പിച്ച പരാതിയില്‍ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി നോട്ടീസ് അയച്ചു. ഇന്ത്യന്‍ ശിക്ഷാ നിയമം 500-ാം വകുപ്പു പ്രകാരം പ്രഥമ ദൃഷ്ട്യാ കേസ് ഉണ്ടെന്നു നിരീക്ഷിച്ചാണ് കോടതി നോട്ടീസ് അയച്ചത്.

ഈസ്റ്റേണ്‍ ഉല്‍പ്പന്നങ്ങള്‍ മോശമായതാണെന്ന രീതിയില്‍ പ്രദര്‍ശിപ്പിക്കുന്ന വീഡിയോ ആണ് ഷെയര്‍ ചെയ്തിരിക്കുന്നത്. ഈസ്റ്റേണിന്റെ എല്ലാ ഉല്‍പ്പന്നങ്ങളും പ്രകൃതിദത്തമാണെന്നും ഉന്നത ഗുണനിലവാരം ഉറപ്പു വരുത്താന്‍ ശേഖരണം മുതല്‍ വിതരണം വരെയുള്ള എല്ലാ ഘട്ടങ്ങളിലും നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും ഈസ്റ്റേണ്‍ കോണ്ടിമെന്റ്സ് ചെയര്‍മാന്‍ നവാസ് മീരാന്‍ ചൂണ്ടിക്കാട്ടി.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT