Industry

സംസ്ഥാനത്തെ ബെവ്‌കോ ഔട്ട്ലെറ്റുകൾക്ക് മുന്നിലെ തിരക്ക്; വീണ്ടും ഹൈക്കോടതി ഇടപെടൽ!

ബെവ്‌കോ ഔട്ട്ലെറ്റുകൾ മാറ്റി സ്ഥാപിക്കുന്നതിലെ പുരോഗതി ആരാഞ്ഞ ഹൈക്കോടതി, പത്ത് ദിവസത്തിനുളളിൽ വിശദാംശങ്ങൾ അറിയിക്കാൻ ബെവ്കോയ്ക്ക് നിർദേശം നൽകി.

Dhanam News Desk

മദ്യവിൽപ്പനശാലകളിലെ ആൾത്തിരക്കുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് നിർദേശം. കോടതി നിർദേശത്തിന്‍റെ പശ്ചാത്തലത്തിൽ രണ്ട് ഔട്ട്ലെറ്റുകൾ മാറ്റി സ്ഥാപിച്ചെന്നും മദ്യവിൽപ്പനശാലകളിലെ ആൾത്തിരക്ക് കുറഞ്ഞിട്ടുണ്ടെന്നും സർക്കാർ കോടതിയെ നേരത്തെ അറിയിച്ചിരുന്നു.

തൃശൂര്‍ കുറുപ്പംപടിയിലെ ബെവ്കോ ഔട്ട്ലെറ്റിലെ തിരക്കുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിച്ചപ്പോഴായിരുന്നു കൊവിഡ് കാലത്തെ ബെവ്കോയ്ക്ക് മുന്നിലെ ആള്‍കൂട്ടം നിയന്ത്രിക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതി വീണ്ടും നിര്‍ദ്ദേശം നല്‍കിയത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT