Zomato
Industry

ദീപീന്ദര്‍ ഗോയല്‍ എന്റേര്‍ണല്‍ സിഇഒ സ്ഥാനത്തുനിന്ന് രാജിവച്ചു; പകരക്കാരന്‍ ബ്ലിങ്കിറ്റില്‍ നിന്ന്

എന്റേര്‍ണലിന്റെ ക്വിക്ക് കൊമേഴ്‌സ് വിഭാഗമായ ബ്ലിങ്കിറ്റിന്റെ സ്ഥാപകനും സിഇഒയുമായ അല്‍ബീന്ദര്‍ ദിന്‍ഡ്‌സയാകും ഇനി കമ്പനിയെ നയിക്കുക

Dhanam News Desk

സൊമാറ്റോയുടെ മാതൃകമ്പനിയായ എന്റേര്‍ണല്‍ ലിമിറ്റഡിന്റെ സിഇഒ സ്ഥാനത്തുനിന്ന് ദീപീന്ദര്‍ ഗോയല്‍ രാജിവച്ചു. സൊമാറ്റോയുടെ സഹസ്ഥാപകനായ ഗോയല്‍ കമ്പനിയുടെ വൈസ് ചെയര്‍മാനാകും.

എന്റേര്‍ണലിന്റെ ക്വിക്ക് കൊമേഴ്‌സ് വിഭാഗമായ ബ്ലിങ്കിറ്റിന്റെ സ്ഥാപകനും സിഇഒയുമായ അല്‍ബീന്ദര്‍ ധിന്‍സയാകും ഇനി കമ്പനിയെ നയിക്കുകയെന്ന് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകളെ അറിയിച്ചിട്ടുണ്ട്.

ഫെബ്രുവരി ഒന്നു മുതല്‍ പുതിയ മാറ്റം നിലവില്‍ വരും. പുതിയ ചില പ്രൊജക്ടുകളില്‍ സജീവമാകുന്നതിന്റെ ഭാഗമായാണ് എന്റേര്‍ണലിലെ സജീവ റോളില്‍ നിന്ന് മാറുന്നതെന്ന് ഓഹരിയുടമകള്‍ക്ക് അയച്ച കത്തില്‍ ഗോയല്‍ വിശദീകരിക്കുന്നു. ഇത്തരത്തില്‍ കൂടുതല്‍ റിസ്‌ക്കുള്ള കാര്യങ്ങളില്‍ മുഴുകുന്നതിന് കമ്പനിയുടെ സജീവ ഉത്തരവാദിത്വത്തില്‍ നിന്ന് മാറിനില്‍ക്കുന്നതാണ് നല്ലതെന്ന തോന്നലാണ് തനിക്കുള്ളതെന്നും ഗോയല്‍ വിശദീകരിക്കുന്നു.

2008ല്‍ സുഹൃത്ത് പങ്കജ് ഛദ്ധയ്‌ക്കൊപ്പം ഫൂഡിബേ (Foodiebay) എന്ന പേരിലാണ് ഗോയല്‍ കമ്പനിക്ക് തുടക്കമിടുന്നത്. തുടക്കത്തില്‍ റെസ്റ്റോറന്റ് മെനുവും റിവ്യൂസുമായിരുന്നു പ്രവര്‍ത്തനമേഖലയെങ്കില്‍ പിന്നീട് ഫുഡ് ഡെലിവറിയിലേക്ക് വഴിമാറുകയായിരുന്നു. സൊമാറ്റോയെന്ന് പേരും മാറ്റി.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT